|    Mar 23 Thu, 2017 8:01 pm
FLASH NEWS

മെക്‌സിക്കോയില്‍ കത്തോലിക്കാ പുരോഹിതന്‍ കൊല്ലപ്പെട്ട നിലയില്‍

Published : 27th September 2016 | Posted By: SMR

മെക്‌സിക്കോ സിറ്റി: ഒരാഴ്ച മുമ്പ് പടിഞ്ഞാറന്‍ മെക്‌സിക്കോയില്‍ നിന്നു തട്ടിക്കൊണ്ടുപോയ റോമന്‍ കത്തോലിക്കാ പുരോഹിതനെ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. ശനിയാഴ്ച വൈകീട്ടോടെ മിച്ചോകാന്‍ സംസ്ഥാനത്തെ പുരുവാന്‍ഡിറോ നഗരത്തില്‍നിന്നാണ് ജോസ് ആല്‍ഫ്രഡോ ലോപസ് ഗ്വില്ലന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. ഒരാഴ്ചയ്ക്കിടെ പുരോഹിതന്മാര്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ സംഭവമാണിത്.
അതേസമയം, പുരോഹിതന്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് കൊല്ലപ്പെട്ടതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് വ്യക്തമാക്കുന്നത്. അദ്ദേഹത്തെ കാണാതായ അതേ ദിവസം തന്നെ മറ്റു രണ്ട് പുരോഹിതന്മാരുടെ മൃതദേഹം വെരാക്രൂസിലെ പാതയോരത്തുകണ്ടെത്തിയിരുന്നു.

(Visited 10 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക