|    May 24 Wed, 2017 7:24 pm
FLASH NEWS

മെക്‌സിക്കോ:മയക്കുമരുന്നു മാഫിയ തലവന്‍ കൊല്ലപ്പെട്ടു

Published : 30th December 2015 | Posted By: SMR

മെക്‌സിക്കോസിറ്റി: മെക്‌സിക്കോയിലെ കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ തലവന്‍ കാര്‍ലോസ് റോസല്‍സ് മെന്‍ഡോസയും കൂട്ടാളികളും കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ മെക്‌സിക്കോയിലേക്കുള്ള പാതയുടെ സമീപത്താണ് കാര്‍ലോസ് അടക്കം നാലുപേരെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.
52കാരനായ റൊസല്‍സ് മെന്‍ഡോസ ലാ ഫാമിലിയ മികോഹന്‍സന മയക്കുമരുന്ന് സംഘത്തലവനായിരുന്നു. ക്രൂരത കൊണ്ട് ശ്രദ്ധേയമായിരുന്നു ഈ സംഘം. അതിനാല്‍ തന്നെ യുഎസ് മയക്കുമരുന്ന് വിരുദ്ധ സംഘത്തിന്റെ പിടികിട്ടാപ്പുള്ളികളില്‍ പ്രമുഖനുമായിരുന്നു റോസന്‍സ്.
സംഘത്തെ മര്‍ദ്ദനങ്ങള്‍ക്കു വിധേയമാക്കിയ ശേഷം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day