|    Mar 23 Thu, 2017 11:49 am
FLASH NEWS

മെക്‌സിക്കന്‍ ഹാസ്യനടന്‍ റൂബെന്‍ അഗ്വിറെ അന്തരിച്ചു

Published : 19th June 2016 | Posted By: SMR

മെക്‌സിക്കോ സിറ്റി: മെക്‌സിക്കന്‍ ഹാസ്യനടന്‍ റൂബെന്‍ അഗ്വിറെ (82) അന്തരിച്ചു. ലാറ്റിനമേരിക്കയിലുടനീളം കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെട്ട കുട്ടികളുടെ ടിവി പരമ്പരയായ ‘അഗ്വിറെ എല്‍ ചാവോ ദെല്‍ ഓച്ചോ’യിലൂടെയാണ് ജനശ്രദ്ധ നേടിയത്. പരമ്പരയില്‍ പ്രഫസര്‍ ജിറാഫേല്‍സിന്റെ വേഷമാണ് അദ്ദേഹം കൈകാര്യം ചെയ്തത്. പ്രേക്ഷകരുടെ ആവശ്യപ്രകാരം വര്‍ഷങ്ങളോളം പരമ്പര പുനസംപ്രേഷണം ചെയ്യപ്പെട്ടിട്ടുണ്ട്. പോര്‍ച്ചുഗീസ് ഭാഷയിലേക്കും പരമ്പര വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പ്യുര്‍ട്ടോ വല്ലാര്‍ത്തയിലെ വീട്ടിലായിരുന്നു അന്ത്യം.

(Visited 21 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക