|    Oct 17 Wed, 2018 3:55 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മെക്‌സിക്കന്‍ പ്രസിഡന്റ് യുഎസ് സന്ദര്‍ശനം റദ്ദാക്കി

Published : 26th February 2018 | Posted By: kasim kzm

മെക്‌സിക്കോ സിറ്റി: അതിര്‍ത്തിയില്‍ മതില്‍ പണിയുന്നത് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ യുഎസ് സന്ദര്‍ശനം മെക്‌സിക്കോ പ്രസിഡന്റ് റദ്ദാക്കി.
മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക് പിനാ നീറ്റോ മാര്‍ച്ച് ആദ്യം നടത്താനിരുന്ന യുഎസ് സന്ദര്‍ശനമാണ് റദ്ദാക്കിയത്. യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയുന്നതിന് ആര് ചെലവ് വഹിക്കുമെന്ന തര്‍ക്കമാണ് ഇരുരാജ്യങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്നത്.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മെക്‌സിക്കന്‍ പ്രസിഡന്റും തമ്മില്‍ മതില്‍ വിഷയത്തില്‍ 50 മിനിറ്റിലേറെ ഫോണിലൂടെ ചര്‍ച്ച നടത്തിയ ശേഷമാണ് ഒത്തുതീര്‍പ്പിലെത്താതിനാല്‍ യാത്ര റദ്ദാക്കിയത്. മതില്‍ നിര്‍മാണച്ചെലവ് വഹിക്കണമെന്ന യുഎസിന്റെ ആവശ്യം മെക്‌സിക്കോ തള്ളുകയായിരുന്നു. ട്രംപിന്റെ തിരഞ്ഞെടുപ്പിലെ വലിയ വാഗ്ദാനമായിരുന്നു അതിര്‍ത്തിയിലെ മതില്‍.
അതേസമയം, ജൂലൈയില്‍ മെക്‌സിക്കോയില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നീറ്റോ യുഎസ് ആവശ്യം തള്ളിയത്.
ഇതുരണ്ടാം തവണയാണ് ട്രംപും നീറ്റോയും തമ്മിലുള്ള കൂടിക്കാഴ്ച റദ്ദാക്കുന്നത്. മതില്‍ തര്‍ക്കത്തില്‍ ഇരു രാജ്യങ്ങളും വീണ്ടും ചര്‍ച്ച നടത്തുമെന്ന് യുഎസ് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss