|    Jan 21 Sat, 2017 1:33 am
FLASH NEWS

മെക്‌സിക്കന്‍ പ്രസിഡന്റുമായി ട്രംപ് കൂടിക്കാഴ്ച നടത്തുന്നു

Published : 1st September 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസ് റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക് പെനാ നിയെറ്റോയുമായി കൂടിക്കാഴ്ച നടത്തുന്നു. കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രസംഗം നടക്കാനിരിക്കെയാണ് മെക്‌സിക്കോ സന്ദര്‍ശിക്കുമെന്ന് ട്രംപ് അറിയിച്ചത്. കാലഫോര്‍ണിയ, ഫീനിക്‌സ്, അരിസോണ എന്നിവിടങ്ങളിലാണ് ട്രംപ് പ്രസംഗം നടത്തുന്നത്. ട്രംപിനു പുറമെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെയും നിയെറ്റോ കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചിട്ടുണ്ട്. ഹിലരി ഇതിനോട് പ്രതികരിച്ചിട്ടില്ല.
മെക്‌സിക്കന്‍ ജനങ്ങളെ രക്ഷിക്കാന്‍ കൂടിക്കാഴ്ച ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ ലോകത്തെവിടെയാണെങ്കിലും മെക്‌സിക്കന്‍ ജനതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന് കൂടിക്കാഴ്ച ഉപകരിക്കുമെന്നാണ് കരുതുന്നതെന്ന് നിയെറ്റോ പറഞ്ഞു. മെക്‌സിക്കോയില്‍ നിന്നും യുഎസിലേക്ക് അഭയാര്‍ഥികളെത്തുന്നതിനെ വിമര്‍ശിച്ച ട്രംപ് താന്‍ അധികാരത്തിലെത്തിയാല്‍ മെക്‌സിക്കോ-യുഎസ് അതിര്‍ത്തിയില്‍ മതില്‍ കെട്ടുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇതിനെ നിയെറ്റോ ശക്തമായി വിമര്‍ശിച്ചിരുന്നു.
ടംപുമായി സ്വകാര്യചര്‍ച്ച നടത്തുമെന്നും നിയെറ്റോ അറിയിച്ചു. കഴിഞ്ഞ മാസത്തെ റിപബ്ലിക്കന്‍ പാര്‍ട്ടി സമ്മേളനത്തിനു ശേഷം ട്രംപിന്റെ വിജയസാധ്യത കുറഞ്ഞതായാണ് സര്‍വേഫലങ്ങള്‍ കാണിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക