|    Jan 18 Wed, 2017 7:40 pm
FLASH NEWS

മെക്‌സിക്കന്‍ പ്രസിഡന്റ് കോപ്പിയടിച്ചെന്ന് ആരോപണം

Published : 23rd August 2016 | Posted By: SMR

മെക്‌സിക്കോ സിറ്റി: മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക് പെനാ നിയേറ്റോ തന്റെ നിയമ ബിരുദകാലത്ത് സമര്‍പിച്ച പ്രബന്ധം കോപ്പിയടിച്ചതാണെന്ന് റിപോര്‍ട്ട്. മെക്‌സിക്കോയിലെ പ്രമുഖ അന്വേഷണാത്മക മാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്. 1991ല്‍ നിയമബിരുദ പഠനകാലത്ത് സമര്‍പിച്ച 200 പേജുകളടങ്ങിയ പ്രബന്ധത്തില്‍ 28.9 ശതമാനവും വിവരങ്ങള്‍ ഉറവിടം വ്യക്തമാക്കാത്തതാണെന്ന് വാര്‍ത്തയില്‍ പറയുന്നു. 689 ഖണ്ഡികയില്‍ 197 എണ്ണം പ്രശസ്ത മെക്‌സിക്കന്‍ ചരിത്രകാരനായ എന്റികൊ ക്രാസ്വാ ന്യൂമെക്‌സിക്കന്‍ സര്‍വകലാശാലയില്‍ സമര്‍പിച്ചതില്‍ നിന്നുള്ളതാണ്. എന്നാല്‍, ഇവയൊന്നും തന്നെ പ്രബന്ധത്തിലെ സൂചികയില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പാന്‍അമേരിക്ക എന്ന സര്‍വകലാശാലയില്‍ നിന്നാണ് അദ്ദേഹം ബിരുദം നേടിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക