|    Aug 21 Mon, 2017 8:08 am
FLASH NEWS
Home   >  Todays Paper  >  page 9  >  

മെക്‌സിക്കന്‍ അതിര്‍ത്തി : സാന്റിിയാഗോയില്‍ യുഎസ് മതില്‍ നിര്‍മിക്കുന്നു

Published : 2nd August 2017 | Posted By: fsq

 

വാഷിങ്ടണ്‍: സാന്റിയാഗോ നഗരത്തിനു സമീപം മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ ഉടന്‍ മതില്‍ നിര്‍മിക്കുമെന്നു യുഎസ് ആഭ്യന്തര സുരക്ഷാവകുപ്പ്. പസഫിക് സമുദ്രാതിര്‍ത്തിയോടു ചേര്‍ന്ന് 24 കിലോമീറ്ററാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കുക. അതിര്‍ത്തിയിലെ തിരക്കേറിയ മേഖലകളിലൊന്നാണിതെന്നും ആഭ്യന്തര സുരക്ഷാവകുപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി. മതിലിനു പുറമെ അതിര്‍ത്തിയില്‍ പുതിയ റോഡുകള്‍ നിര്‍മിക്കുന്നതിനും തീരുമാനമായി. സിസിടിവി കാമറകളടക്കമുള്ള നിരീക്ഷണ സംവിധാനങ്ങളും സ്ഥാപിക്കും. 1996ലെ അനധികൃത കുടിയേറ്റ നിയന്ത്രണ നിയമപ്രകാരമാണ് നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കുക.യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് മെക്‌സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണം. മെക്‌സിക്കന്‍ അതിര്‍ത്തിയിലൂടെ വ്യാപകമായി അനധികൃത കുടിയേറ്റക്കാര്‍ യുഎസിലെത്തുന്നതായി ട്രംപ് ആരോപിക്കുന്നു. മതില്‍ നിര്‍മാണനീക്കത്തിനെതിരേ യുഎസിനകത്തും പുറത്തും പ്രതിഷേധമുയര്‍ന്നിരുന്നു. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ വര്‍ഷം സാന്റിയാഗോ അതിര്‍ത്തിയില്‍ 31,000ത്തോളം കുടിയേറ്റക്കാരെ പിടികൂടിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക