|    Dec 10 Mon, 2018 10:41 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മൃദു ഹിന്ദുത്വംകോണ്‍ഗ്രസ് യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയണം: ഡി രാജ

Published : 6th December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണനേട്ടം ചൂണ്ടിക്കാട്ടി വോട്ട് പിടിക്കാന്‍ സാധിക്കാത്തതിനാലാണ് ബിജെപി രാമക്ഷേത്രം ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്തുന്നതെന്ന് സിപിഐ നേതാവ് ഡി രാജ. സംഘപരിവാരത്തിന്റെ തീവ്ര ഹിന്ദുത്വ നിലപാടിനെ നേരിടാന്‍ കോണ്‍ഗ്രസ് മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നത് അപകടം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയെ കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായിട്ടായിരുന്നു ഡി രാജയുടെ പ്രതികരണം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂടുതല്‍ ജാഗ്രത കാണിക്കണം. സംഘപരിവാര സംഘടനകളായ ആര്‍എസ്എസ്, ബിജെപി, വിഎച്ച്പി എന്നിവര്‍ യഥാര്‍ഥ ഹിന്ദുക്കളെയല്ല പ്രതിനിധീകരിക്കുന്നത്. കോണ്‍ഗ്രസ് മധ്യപ്രദേശില്‍ പറയാന്‍ ശ്രമിച്ചത് അതാണ്. തങ്ങളാണ് യഥാര്‍ഥ ഹിന്ദുക്കളെ പ്രതിനിധീകരിച്ചതെന്നാണ്. പക്ഷേ, ഇത് രാഷ്ട്രീയത്തിലേക്ക് വഴുതിപ്പോവരുത്. അങ്ങനെ സംഭവിച്ചാല്‍ അതിനെ മൃദുഹിന്ദുത്വം എന്ന് വിളിക്കപ്പെടുമെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാജ പറഞ്ഞു.
അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ ബിജെപിക്ക് തിരിച്ചടിയും പ്രതിപക്ഷത്തിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക പ്രതിസന്ധി, ജമ്മു കശ്മീര്‍ വിഷയം, റഫേല്‍ ഇടപാട് എന്നിവ പാര്‍ലമെന്റില്‍ പ്രധാന വിഷയങ്ങളായി ഉയര്‍ത്തും. സഭയില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ചചെയ്യാന്‍ പ്രതിപക്ഷ കക്ഷികള്‍ യോഗംചേരുമെന്നും ഡി രാജ കൂട്ടിച്ചേര്‍ത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss