മൃതദേഹത്തിന്റെ കാല്പാദം പുറത്ത്; ഖബര്സ്താനു പോലിസ് കാവല്‍
Published : 14th July 2016 | Posted By: SMR
തലശ്ശേരി: മൃതദേഹത്തിന്റെ കാ ല്‍പാദം പുറത്തുകണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്നു ഖബര്‍സ് ്താനു പോലിസ് കാവലേര്‍പ്പെടുത്തി. ന്യൂമാഹി മമ്മിമുക്ക് ജുമാമസ്ജിദ് ഖബര്സ്താനിലെ നാലുവര്‍ഷം മുമ്പ് സംസ്കരിച്ച എം കെ അബ്ദുല്ല എന്നയാളുടെ ഖബറിടത്തിലാണ് അഴുകാത്ത കാല്പാദങ്ങള് പുറത്ത് കാണപ്പെട്ടത്. ഇന്നലെ വൈകീട്ട് നാലോടെ കബറിടത്തിലെ മണ്ണ് നീക്കിയതായി ശ്രദ്ധയില്‍പെട്ട പരിസരവാസികള്‍ പരിശോധിച്ചപ്പോഴാണ് ഇതുകണ്ടത്. പള്ളി കമ്മിറ്റി ഭാരവാഹികളും പോലിസും എത്തി പരിശോധിച്ചു. തുടര്‍ന്ന് ഖബര്സ്താനിന് പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സബ് കലക്ടര്‍ ഉള്‍പ്പെടെ റവന്യു ഉദ്യോഗസ്ഥരുടെയും ഫോറന്‍സിക് വിദഗ്ധരുടെയും സാന്നിധ്യത്തില്‍ ഇന്ന് വിശദമായ പരിശോധന നടത്തും.
ആവശ്യമാണെങ്കില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടവും നടത്താനാണ് ന്യൂമാഹി പോലിസിന്റെ തീരുമാനം. ഇതിനിടെ കഴിഞ്ഞ ശനിയാഴ്ച മുതല്‍ പ്രദേശത്തുനിന്നു കാണാതായ 65 വയസ്സുള്ളയാളുടേതാണ് മൃതദേഹമെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. പെരിങ്ങാടിയിലെ പുതിയപുരയില്‍ സിദ്ദീഖിനെ കാണാതായത്. ഖബര്‍ കുഴിക്കുന്നയാളായ ഇദ്ദേഹം ഖബര്സ്താനു സമീപത്തേക്കു നടന്നുപോവുന്നത് സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യത്തില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇയാള്‍ തിരിച്ചുപോവുന്ന ദൃശ്യം കണ്ടെത്തിയിട്ടില്ല. മണ്ണ് നീങ്ങിയ നിലയിലുള്ള ഖബറിസ്താനു സമീപത്ത് നിന്ന് ഒരു ഷര്‍ട്ടും മൊബൈല്‍ഫോണും മണ്‍വെട്ടിയും കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമെ സമീപത്ത് മറ്റൊരു ഖബര്‍ കുഴിക്കാനുള്ള ശ്രമം നടന്നതായും വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ ഇന്ന് വിശദപരിശോധന നടത്തി ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണു പോലിസ്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.