|    Jul 26 Wed, 2017 8:33 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മൃതദേഹത്തിന്റെ കഴുത്തില്‍ കയറുകെട്ടി വലിച്ച് പോലിസിന്റെ ക്രൂരത

Published : 16th September 2016 | Posted By: SMR

drags-dead-body

പട്‌ന: ബിഹാര്‍ പോലിസ് മൃതദേഹത്തോട് അനദാരവ് കാണിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മൃതദേഹത്തിന്റെ കഴുത്തില്‍ കയറ് കെട്ടി 100 മീറ്ററോളം പോലിസുകാരന്‍ വലിച്ചിഴച്ച ദൃശ്യങ്ങളാണ് വിവാദമായത്. ഗംഗയില്‍ മുങ്ങിമരിച്ച ഗ്രാമീണന്റെ മൃതദേഹത്തോടായിരുന്നു പോലിസുകാരന്റെ അനാദരവ്. വൈശാലി ജില്ലയിലാണ് മനസ്സാക്ഷിയെ നടുക്കിയ സംഭവം.
നാട്ടുകാര്‍ വിവരമറിയിച്ചിട്ടും രണ്ടു മണിക്കൂറുകള്‍ക്കു ശേഷമാണ് പോലിസ് സ്ഥലത്തെത്തിയത്. മൃതദേഹം നദിയില്‍നിന്ന് പുറത്തെടുക്കുന്നതിനാണ് പോലിസ് കഴുത്തില്‍ കയറിട്ട് വലിച്ചത്. ആംബുലന്‍സിന്റെയും ചുമട്ടുതൊഴിളികളുടെയും അഭാവത്തില്‍ 100 മീറ്ററോളം നിരത്തിലൂടെ വലിച്ചിഴച്ചു മൃതദേഹം വാഹനത്തില്‍ കയറ്റുകയായിരുന്നു. മൃതദേഹം വലിച്ചിഴയ്ക്കുന്ന സമയത്ത് ജനക്കൂട്ടം ഇത് കണ്ടുനില്‍ക്കുന്നുണ്ടായിരുന്നെങ്കിലും ആരും പ്രതികരിച്ചില്ലെന്നു മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ രണ്ട് പോലിസ് ഉദ്യോഗ്യസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.
പോലിസിന്റെ മനസ്സാക്ഷിയില്ലാത്ത പ്രവര്‍ത്തനം ഇതിനു മുമ്പും ബിഹാറില്‍നിന്ന് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ ജില്ലയില്‍ 10 പേരുടെ മൃതദേഹം നദിയിലെറിഞ്ഞ സംഭവത്തില്‍ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിച്ചിരുന്നു. കഴിഞ്ഞ മാസം ഒഡീഷയില്‍ ആംബുലന്‍സ് ഇല്ലാത്തതിനെത്തുടര്‍ന്ന് ഭാര്യയുടെ മൃതദേഹം മധ്യവയസ്‌കന്‍ വീട്ടിലേക്ക് ചുമന്നുനടന്ന സംഭവത്തിന്റെ ഞെട്ടല്‍ മാറുംമുമ്പാണ് ബിഹാറില്‍ മറ്റൊരു സംഭവം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക