|    Aug 20 Sun, 2017 1:24 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മൃതദേഹങ്ങള്‍ വികലമാക്കപ്പെട്ട സൈനികരുടെ വിവരങ്ങള്‍ നല്‍കണം

Published : 29th July 2016 | Posted By: SMR

ന്യൂഡല്‍ഹി: പാക്-ചൈനാ അതിര്‍ത്തിയില്‍ എതിര്‍ സൈനികര്‍ മൃതദേഹം വെട്ടിവികലമാക്കിയ ഇന്ത്യന്‍ സൈനികരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൈന്യത്തിന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ നിര്‍ദേശം.
ഇത്തരത്തില്‍ രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത സൈനികരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് അഭിഷേക് ശുക്ല 2013ല്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഇദ്ദേഹം കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. ഇതിന്റെ വാദം കേള്‍ക്കുന്നതിനിടെയാണ് കമ്മീഷന്‍ ഉത്തരവ്. കൃത്യനിര്‍വഹണത്തിനിടെ രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരെക്കുറിച്ചറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് വിവരാവകാശ കമ്മീഷണര്‍ ദിവ്യപ്രകാശ് സിന്‍ഹ പറഞ്ഞു.
നിയമത്തിലെ വകുപ്പ് 8(1)(എ) പ്രകാരം 30 ദിവസത്തിനകം വിവരങ്ങള്‍ നല്‍കണം. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങള്‍ ഈ വകുപ്പില്‍ ഉള്‍പ്പെടുന്നില്ലെന്നും സിന്‍ഹ അറിയിച്ചു. ലോക്‌സഭയിലും രാജ്യസഭയിലും ഇതു സംബന്ധിച്ച് വിവരങ്ങള്‍ വെളിപ്പെടുത്താറുണ്ടെന്നിരിക്കേ പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാതിരിക്കാന്‍ കഴിയില്ലെന്നും സിന്‍ഹ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക