|    Jul 16 Mon, 2018 10:27 am

മൃതദേഹം 15 കിലോമീറ്റര്‍ അകലെ നിന്ന് കിട്ടിയ സംഭവം : ഡ്രൈവറെയും ക്ലീനറെയും ഇന്ന് കോടതിയില്‍ ഹാജരാക്കും

Published : 21st September 2017 | Posted By: fsq

 

അമ്പലപ്പുഴ: അപകടസ്ഥലത്തു നിന്ന് 15 കിലോ മീറ്ററോളം ദൂരെ മൃതദേഹം കണ്ടെത്തിയ കേസില്‍ ഇടിച്ച വാഹനത്തിന്റെ ഡ്രൈവറെയും ക്ലീനറെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. കെആര്‍സി പാഴ്‌സല്‍ സര്‍വീസ് ലോറിയുടെ ഡ്രൈവര്‍ കോട്ടയം കുമാരനെല്ലൂര്‍ പെരുമ്പായിക്കാട് വട്ട മുകളയില്‍ വി ജി സുനില്‍കുമാര്‍ (30), ക്ലീനര്‍ കോട്ടയം ടിവി പുരം പഞ്ചായത്ത് രണ്ടാം വാര്‍ഡ് ചെമ്മനത്തുകരയില്‍ വല്ലാട്ടു വീട്ടില്‍ ശ്രീധരന്‍ നായര്‍ (47) എന്നിവരെയാണ് അമ്പലപ്പുഴ കോടതിയില്‍ ഇന്ന് ഹാജരാക്കുന്നത്്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 18ാം വാര്‍ഡ് ഹനുമാരുവെളിയില്‍ വാസുദേവന്റെ മകന്‍ സുനിലാ (46) ണ് 11ാം തിയ്യതി ദേശീയപാതയില്‍ തോട്ടപ്പള്ളി മാത്തേരി ജങ്ഷന് സമീപം വാഹനാപകടത്തില്‍ മരിച്ചത്. എന്നാല്‍ മൃതദേഹം 15 കിലോമീറ്റര്‍ അകലെ കളര്‍കോട് ഭാഗത്താണ് കണ്ടത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം ആലുവയില്‍ വച്ച് ഗഘ  07 ബി എ 2240 രജിസ്റ്റര്‍ നമ്പരിലുള്ള പാഴ്‌സല്‍ ലോറി പിടികൂടിയത്. സുനിലിനെ കൊളുത്തി കൊണ്ടു പോയ വാഹനം ദിവസങ്ങള്‍ക്കു ശേഷവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ വാഹനം പിടികൂടാനായി പരിശോധന ശക്തമാക്കിയതായി അമ്പലപ്പുഴ സിഐ ബിജു വി നായര്‍ പറഞ്ഞു. ഇതിനായി പുത്തന്‍നട, കാക്കാഴം ഭാഗത്തെ കാമറകള്‍ പരിശോധിച്ചു വരികയാണെന്നും സിഐ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss