|    Jul 21 Sat, 2018 11:38 am
FLASH NEWS

മൃതദേഹം സംസ്‌കരിക്കാനുള്ള ഒരുക്കത്തിനിടെ കണ്ണ് തുറന്നു; പോലിസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റി

Published : 25th September 2017 | Posted By: fsq

 

മുള്ളേരിയ: മരിച്ചെന്ന് കരുതി യുവാവിന്റെ മൃതദേഹം സംസ്‌കരിക്കാനുള്ള ഒരുക്കത്തിനിടെ കണ്ണുതുറന്നു. പോലിസ് ഇടപെട്ട് പരിയാരത്തേക്ക് മാറ്റി. മര്‍ദ്ദനമേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന യുവാവ് മരണപ്പെട്ടുവെന്ന് കരുതി സംസ്‌കരിക്കുവാനുള്ള ഒരുക്കത്തിനിടയില്‍ കണ്ണ് തുറന്നു. വിവരമറിഞ്ഞെത്തിയ ആദൂര്‍ പോലിസ് യുവാവിനെ വിദഗ്ധ ചികില്‍സക്കായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആദൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കൊയംകുടലുവില്‍ നടന്ന സംഭവത്തെ കുറിച്ച് പോലിസും നാട്ടുകാരും നല്‍കുന്ന വിവരം ഇങ്ങിനെ:ഒരാഴ്ച മുമ്പാണ് കോയംകുടലു സ്വദേശിയായ ബാലകൃഷ്ണ(45)നെ ആദൂര്‍ പോലിസ് സ്‌റ്റേഷന്‍ സമീപത്തായി പുലര്‍ച്ചെ അഞ്ചോടെ റോഡരികില്‍ അവശ നിലയില്‍ കണ്ടത്. ചികില്‍സക്കായി കാസര്‍കോട് ആശുപത്രിയിലേക്കും പിന്നീട് മംഗളൂരു ദേര്‍ളക്കട്ടയിലെ ആശുപത്രിയിലേക്കും മാറ്റി. ഒരു ബന്ധുവാണ് സഹായിയായി കൂടെയുണ്ടായിരുന്നത്. ലക്ഷ്മണയെ പരിശോധിച്ച ഡോക്ടര്‍മാര്‍ യുവാവിന് മര്‍ദ്ദനമേറ്റാണ് പരിക്കുണ്ടായതെന്ന് കാണിച്ച് ആദൂര്‍ പോലിസിന് വിവരം നല്‍കി. പോലിസെത്തി മൊഴിയെടുത്ത് കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയും ചെയ്തു. പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ആശുപത്രിയില്‍ ചികില്‍സക്കായി നിന്നിരുന്നയാളുടെ ഫോണ്‍ സന്ദേശം ബന്ധുക്കള്‍ക്ക് ലഭിച്ചത്. ഞങ്ങള്‍ വരുന്നുണ്ടെന്നും അംബുലന്‍സ് പറഞ്ഞ് വിടണമെന്നായിരുന്നു സന്ദേശം. അത് പ്രകാരം പഞ്ചായത്ത് അംബുലന്‍സില്‍ ബന്ധുക്കളില്‍ ചിലര്‍ ആശുപത്രിലേക്ക് പുറപ്പെട്ടു. ഇതോടെ യുവാവ് മരിച്ചുവെന്ന് കരുതി സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ വീട്ടുവളപ്പില്‍ നടത്തുകയും ചെയ്തു. ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയ ആംബുലന്‍സില്‍ നിന്നും യുവാവിനെ പുറത്തെടുക്കാന്‍ സ്ട്രക്ച്ചറില്‍ കയറ്റുന്നതിനിടെ ലക്ഷ്മണയുടെ കണ്ണുകള്‍ ചലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ വിവരം പോലിസിന് കൈമാറി. പോലിസെത്തി യുവാവ് മരിച്ചില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം ചികില്‍സക്കായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആശയവിനിമയം നടത്തിയതിലുണ്ടായ പിശകാണ് തെറ്റിദ്ധാരണക്ക് ഇടയാക്കിയതെന്ന് പോലിസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss