|    Nov 20 Tue, 2018 6:25 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മൃതദേഹം മാറിയ സംഭവം: പരിഹാരത്തിന് തീവ്രശ്രമം

Published : 16th July 2018 | Posted By: kasim kzm

അബൂദബി: മലയാളിയുടെയും തമിഴ്‌നാട് സ്വദേശിയുടെയും മൃതദേഹം പരസ്പരം മാറിയ സംഭവത്തില്‍ പരിഹാരം കാണാനായി അബൂദബിയിലെ ഇന്ത്യന്‍ എംബസിയും യുഎഇ അധികൃതരും തീവ്രശ്രമത്തില്‍. വയനാട് സ്വദേശിയായ നിധിന്റെ (39) മൃതദേഹം നാട്ടിലെത്തിച്ചപ്പോഴാണു മൃതദേഹം മാറിയ വിവരം ബന്ധുക്കള്‍ അറിയുന്നത്.
നിധിന്റെ മൃതദേഹമെന്ന പേരില്‍ വയനാട്ടിലെത്തിച്ചതു തമിഴ്‌നാട് സ്വദേശിയായ കൃഷ്ണന്റെ (39) മൃതദേഹമായിരുന്നു. അബൂദബിയിലെ റുവൈസില്‍ പ്രവര്‍ത്തിക്കുന്ന മാക്‌സ്‌വെല്‍ ടെക്‌നിക്കല്‍ സര്‍വീസില്‍ സൂപ്പര്‍വൈസറായി ജോലി നോക്കിയിരുന്ന നിധിനെ ഈ മാസം അഞ്ചിനാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അടുത്ത ബന്ധുക്കളില്ലാത്തതിനാല്‍ അബൂദബിയിലെ മോര്‍ച്ചറിയില്‍ വച്ചുണ്ടായ അബദ്ധമാണു മൃതദേഹം മാറിപ്പോവാന്‍ കാരണമായതെന്നു നിധിന്റെ തൊഴിലുടമയായ സുനില്‍ കുമാര്‍ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണു നിധിന്റെ മൃതദേഹമെന്ന പേരില്‍ കൃഷ്ണന്റെ മൃതദേഹം എയര്‍ ഇന്ത്യ വിമാനത്തില്‍ കോഴിക്കോട് വിമാനത്താവളം വഴി വയനാട് എത്തിച്ചത്. അതേദിവസം ഇത്തിഹാദ് വിമാനത്തില്‍ ചെന്നൈയിലേക്ക് അയക്കാനിരുന്ന കൃഷ്ണന്റെ പേരിലുള്ള ശവപ്പെട്ടിയില്‍ മറ്റൊരാളുടെ മൃതദേഹം കണ്ടപ്പോഴാണു മൃതദേഹം മാറിപ്പോയ വിവരം അറിയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss