|    Oct 19 Fri, 2018 1:30 am
FLASH NEWS

മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി നല്‍കിയില്ല ; പഞ്ചായത്ത് സെക്രട്ടറിയെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു

Published : 20th September 2017 | Posted By: fsq

 

മുക്കം: അപകടത്തില്‍ മരിച്ച ദലിത് വിഭാഗത്തില്‍പ്പെട്ടയാളെ സംസ്‌കരിക്കുന്നതിന് പഞ്ചായത്തിന്റെ അധീനതയിലുള്ള പൊതുശ്മശാനം അനുവദിക്കാത്തതിനെതിരേ കാരശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കാരശ്ശേരി ചോണാട് സ്വദേശിയായ ഭാസ്‌കരനെയാണ് ഇന്നലെ  രാവിലെ മുക്കം ബസ് സ്റ്റാന്റ് പരിസരത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇയാള്‍ക്ക് സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ പഞ്ചായത്തിലെ ഓടത്തെരുവില്‍ പ്രവര്‍ത്തിക്കുന്ന ഗ്യാസ് ശ്മശാനത്തില്‍ ദഹിപ്പിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ശ്മശാനം പ്രവര്‍ത്തിക്കുന്നതിന്  ആവശ്യമായ ജനറേറ്ററില്ലാത്തതിനാല്‍ പഞ്ചായത്ത് സെക്രട്ടറി അനുമതി നിഷേധിച്ചു. ഇതോടെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. മൃതദേഹം പിന്നീട് കോഴിക്കോട് വൈദ്യുതി ശ്മശാനത്തില്‍ സംസ്്കരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സലാം തേക്കും കുറ്റി, സെക്രട്ടറി എം ടി സൈദ് ഫസല്‍, വി പി നിസാം, ഗസീബ് ചാലൂളി,ശിഹാബ് കറുത്തപറമ്പ്,പി പി ശിഹാബ്, കെ എം അഷ്‌റഫലി, അനീസ് വി പി, ഷഫീഖ് കാരശ്ശേരി, മന്‍സൂര്‍ തലാപ്പില്‍,റിഷാദ് ആറ്റുപുറം, മുനീര്‍ ആലുങ്ങല്‍ നേതൃത്വം നല്‍കി. എം ഐ ഷാനവാസ് എംപി അനുവദിച്ച 35 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ഗ്യാസ് ശ്മശാനം യാഥാര്‍ഥ്യമാക്കിയത്. എന്നാല്‍ ഉദ്ഘാടനം നടന്ന് ഒന്നര വര്‍ഷമായിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ പഞ്ചായത്ത് ഭരണസമിതി തയ്യാറായില്ലന്ന് സമരക്കാര്‍ പറഞ്ഞു.  മുക്കം അഡീഷണല്‍ എസ് ഐ ജോയി, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് കെ കോയ എന്നിവരുടെ നേതൃത്വത്തില്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ രണ്ട് മാസത്തിനുള്ളില്‍ ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്തി പൊതു ശ്മശാനം തുറന്നുകൊടുക്കാമെന്നുള്ള രേഖാമൂലമുള്ള ഉറപ്പിന്‍മേലാണ് ഉപരോധസമരം അവസാനിപ്പിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss