|    May 25 Thu, 2017 8:05 pm
FLASH NEWS

മൃതദേഹം ചവിട്ടി ഒടിച്ച സംഭവം: എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

Published : 28th August 2016 | Posted By: SMR

ഭുവനേശ്വര്‍: വൃദ്ധയുടെ മൃതദേഹം ഒടിച്ച് കമ്പില്‍ കെട്ടിയ സംഭവത്തില്‍ റെയില്‍വേ പോലിസ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. പി ആര്‍ മിശ്രയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജോലിയില്‍ അനാസ്ഥ കാണിച്ചതിനാണ് സസ്‌പെന്‍ഷനെന്ന് അധികൃതര്‍ പറഞ്ഞു. സല്‍മാനി ബെഹ്‌റ എന്ന സ്ത്രീയുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം ഒടിച്ച് തുണിയില്‍ പൊതിഞ്ഞ് മുളങ്കമ്പില്‍ കെട്ടി കൊണ്ടുപോയത്. മൃതദേഹം കൊണ്ടുപോവാന്‍ തൂപ്പുകാരെ നിയോഗിച്ചത് റെയില്‍വേ പോലിസായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day