|    Jul 18 Wed, 2018 12:12 pm
FLASH NEWS
Home   >  Kerala   >  

മൃതദേഹം കത്തികരിഞ്ഞനിലയില്‍

Published : 14th September 2017 | Posted By: mi.ptk

കോഴിക്കോട്: പറമ്പില്‍ബസാര്‍ പോലൂര്‍ പയിമ്പ്ര റോഡിനു സമീപം അജ്ഞാത മൃതദേഹം കത്തികരിഞ്ഞനിലയില്‍ കണ്ടെത്തി. ചെറുവറ്റ സായി ബാബ ആശ്രമത്തിനു സമീപം കാടുമൂടിയ പ്രദേശത്താണ് പുരുഷന്റെ മൃതദേഹം ഭാഗികമായി കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെ ഏട്ടു മണിയോടെ പ്രദേശത്തു നിന്നും പുകയും രൂക്ഷഗന്ധവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ചേവായൂര്‍ പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വോഡിന്റെയും ഫോറന്‍സിക് വിദഗ്ധരുടെയും നേതൃത്വത്തില്‍ പരിശോധന നടത്തി.

കൊലപാതകത്തിനു ശേഷം മൃതദേഹം കത്തിച്ചതാവാമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. സ്വകാര്യ വ്യക്തിയുടേതാണ് ആള്‍താമസമില്ലാത്ത സ്ഥലം.
ഇന്ന് പുലര്‍ച്ച മുതല്‍ മാംസം കരിഞ്ഞ ഗന്ധം അനുഭവപ്പെട്ടിരുന്നു. കാടുമൂടി കിടക്കുന്നതിനാല്‍ ചിലര്‍ കോഴിമാലിന്യവും മറ്റും ഇടയ്ക്ക് കത്തിക്കാറുണ്ടെന്നും ഇത്തരത്തിലുള്ള ഗന്ധമാണന്നു കരുതി ആദ്യം അത്ര കാര്യമാക്കിയില്ലെന്നും നാട്ടുകാര്‍ പറയുന്നു.

സിറ്റി പോലിസ് കമ്മീഷണര്‍ എസ് കാളിരാജ് മഹേഷ്‌കുമാര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ മെറിന്‍ ജോസഫ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. റോഡില്‍ നിന്നും ഉള്‍ ഭാഗത്തേക്കായാണ് മൃതദേഹം കണ്ടെത്തിയത്. ചേവായൂര്‍ പോലിസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss