|    Oct 19 Thu, 2017 3:24 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മൃണാള്‍സെന്‍ മരിച്ചെന്ന വ്യാജ പ്രചാരണം ട്വിറ്ററില്‍ വൈറലായി

Published : 1st July 2016 | Posted By: SMR

കൊല്‍ക്കത്ത: ചലച്ചിത്ര സംവിധായകന്‍ മൃണാള്‍സെന്‍ അന്തരിച്ചതായി ട്വിറ്ററില്‍ വ്യാജ പ്രചാരണം. പ്രചാരണം അസംബന്ധമാണെന്നും മൃണാള്‍സെന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു.

ട്വിറ്ററിലെ പ്രചാരണം വാസ്തവമാണെന്ന് പലരും കരുതി. മൃണാള്‍സെന്നിന്റെ മരണത്തില്‍ ദുഃഖമുണ്ടെന്നും അദ്ദേഹത്തിന്റെ ഭുവന്‍ ഷോം, അകാലര്‍ സാന്താനേ തുടങ്ങിയ ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയിലെ നാഴികക്കല്ലാണെന്നും പ്രശസ്ത എഴുത്തുകാരന്‍ അമിതവ്‌ഘോഷ് പ്രതികരിച്ചു. പ്രായാധിക്യംമൂലം വിഷമിക്കുന്ന സെന്നിന് 94 വയസ്സാണ്. സമാന്തര സിനിമയുടെ ആചാര്യനായ സെന്നിന് ദാദാസാഹബ് ഫാ ല്‍ക്കെ അവാര്‍ഡ് അടക്കം ഒട്ടേറെ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക