|    Sep 24 Mon, 2018 3:20 pm
FLASH NEWS

മൃഗ സംരക്ഷണം: എരുമേലിയെ ദത്തെടുക്കുന്നു

Published : 23rd January 2017 | Posted By: fsq

.

എരുമേലി: പുതിയ തലമുറക്ക് മൃഗ സംരക്ഷണവും കൃഷി പരിപാലനവും പരിചയപ്പെടുത്താന്‍ മൃഗസംരക്ഷണ വകുപ്പ് ഭക്ഷ്യം പൂര്‍ണം പദ്ധതിയിലൂടെ എരുമേലി ഗ്രാമപ്പഞ്ചായത്തിനെ ദത്തെടുത്ത് മാതൃകാ ഗ്രാമമാക്കാന്‍ ഒരുങ്ങുന്നു. ഉദ്ഘാടനം നാളെ കണമലയില്‍ നടക്കും. അതേസമയം നാമമാത്രമായ ഫണ്ടാണ് പദ്ധതിയില്‍ ഉള്ളതെന്നും മൃഗ സംരക്ഷണം കോഴി വളര്‍ത്തല്‍ മാത്രമാക്കി പരിമിതപ്പെടുത്തിയെന്നും പരാതിയുണ്ട്. എട്ട് സ്‌കൂളുകളിലെ 810 വിദ്യാര്‍ഥികള്‍ക്ക് അഞ്ചു മുട്ടക്കോഴി കുഞ്ഞുങ്ങളെ നല്‍കി 607 രൂപാ വീതം ചെലവിടുന്ന മൊത്തം അഞ്ചു ലക്ഷം രൂപയുടെ പദ്ധതിയാണ് ആകെയുള്ളത്. ഇതിന്റെ ഉദ്ഘാടനം നാളെ രാവിലെ 11ന് കണമല സാന്തോം ഹൈസ്‌കൂളില്‍ പി സി ജോര്‍ജ് എംഎല്‍എ നിര്‍വഹിക്കും. സംസ്ഥാനത്തെ ഓരോ ജില്ലകളിലും ഒരു പഞ്ചായത്ത് വീതം ദത്തെടുത്താണ് പദ്ധതി നടപ്പാക്കുക. എരുമേലിയില്‍ പദ്ധതി നടപ്പാക്കുന്നത് ഗ്രാമപ്പഞ്ചായത്തിന്റെ സഹകരണത്തോടെയാണ്. ഉദ്ഘാടന പരിപാടിയില്‍ വിദ്യാര്‍ഥികള്‍ക്ക് പൊന്തന്‍പുഴ വെറ്ററിനറി സര്‍ജന്‍ ഡോ. സുബിന്‍ എംഎസ് പരിശീലന ക്ലാസ് നയിക്കും. മൃഗസംരക്ഷണവകുപ്പ് പിആര്‍ഒ ഡോ. ഡി ഷൈന്‍കുമാര്‍ മോഡറേറ്ററായിരിക്കും. ഉദ്ഘാടനയോഗത്തില്‍ ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. ജെ ഹരിഹരന്‍ പദ്ധതി വിശദീകരിക്കും. ജില്ലാ പഞ്ചായത്തംഗം മാഗി ജോസഫ്, ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ എം ദിലീപ്, സ്‌കൂള്‍ മാനേജര്‍ റവ. ഫാദര്‍ മാത്യു നിരപ്പേല്‍, പഞ്ചായത്ത് അംഗങ്ങളായ അനീഷ് വാഴയില്‍, സോമന്‍ തെരുവത്തില്‍, സോജന്‍ സ്‌കറിയാ, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ടി അനില്‍കുമാര്‍, ഹെഡ് മിസ്ട്രസ് മേഴ്‌സിയാമ്മ  സംസാരിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss