|    Apr 22 Sun, 2018 12:36 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മൃഗ പീഡനം; ജിഷ വധക്കേസ് പ്രതിയെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി

Published : 16th July 2016 | Posted By: SMR

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിനിരയാക്കി ദലിത് നിയമ വിദ്യാര്‍ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുല്‍ ഇസ്‌ലാമിനെ മൃഗപീഡന കേസില്‍ പോലിസ് കസ്റ്റഡിയില്‍ വാങ്ങിച്ചു. ഇന്ന് വൈകുന്നേരം 4.30 വരെയാണ് അമീറിനെ കുറുപ്പംപടി കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരിക്കുന്നത്.
പ്രതി താമസിച്ചിരുന്ന വാടക മുറിക്ക് സമീപമുള്ള വീട്ടിലെ ആടിനെ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് അമീറിനെതിരേ പോലിസ് കേസെടുത്തിട്ടുള്ളത്. കസ്റ്റഡിയില്‍ വിട്ടു കിട്ടിയ പ്രതിയെ സംഭവം നടന്ന പ്രദേശത്ത് എത്തിച്ച ഇന്നലെ തെളിവെടുത്തു. പ്രതിയുടെ കുറ്റസമ്മത മൊഴിയും പോലിസ് രേഖപ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് പെരുമ്പാവൂരിലെ പോലിസ് സ്‌റ്റേഷനില്‍ എത്തിച്ച പ്രതിയെ ജിഷ വധക്കേസിലും അന്വേഷണ സംഘം ചോദ്യം ചെയ്തതായും വിവരമുണ്ട്. കസ്റ്റഡി കാലാവധി ഒരു ദിവസമായതിനാല്‍ ഇന്ന് വീണ്ടും വൈകുന്നേരത്തോടെ കുറുപ്പംപടി കോടതിയില്‍ പ്രതിയെ ഹാജരാക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss