|    Oct 19 Fri, 2018 4:27 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

മൃഗസംരക്ഷണ വകുപ്പ് കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Published : 23rd August 2016 | Posted By: SMR

തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പ് ഏര്‍പ്പെടുത്തിയ സംസ്ഥാനത്തെ ഏറ്റവും മികച്ച കര്‍ഷകര്‍ക്കുള്ള അവാര്‍ഡുകള്‍ മന്ത്രി അഡ്വ. കെ രാജു വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. മികച്ച ക്ഷീരകര്‍ഷകനായി കല്‍പറ്റ സ്വദേശി അബ്ദുല്‍ റഷീദിനെയും സമ്മിശ്ര കര്‍ഷകനായി തൃശൂര്‍ അഷ്ടമിച്ചിറ സ്വദേശി സെബി പഴയാറ്റിലിനെയും മികച്ച കൊമേഴ്‌സ്യല്‍ ഡയറി ഫാമിനുള്ള അവാര്‍ഡിന് കോഴിക്കോട് പുതുപ്പാടി സ്വദേശി കെ സി ഫിലിപ്പിനെയും തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.
മികച്ച വനിതാ സംരംഭകയായി പാലക്കാട് ഗോവിന്ദാപുരം സ്വദേശിനി ലളിത രാമകൃഷ്ണന്‍, മികച്ച യുവകര്‍ഷകനായി മലപ്പുറം കുളത്തൂര്‍ സ്വദേശി കെ ഹൈദര്‍ നിയാസ് എന്നിവരെയും തിരഞ്ഞെടുത്തു. അരലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. അവാര്‍ഡുകള്‍ ഇന്നു രാവിലെ 11നു  കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ രാജു വിതരണം ചെയ്യും.
മികച്ച ക്ഷീരകര്‍ഷകര്‍ക്കുള്ള ജില്ലാതല അവാര്‍ഡുകള്‍ക്ക് സുദര്‍ശനന്‍ എം (തിരുവനന്തപുരം), എസ് പി ജഗദീഷ് (കൊല്ലം), രാധാകൃഷ്ണന്‍ (ആലപ്പുഴ), കെ രാജു (പത്തനംതിട്ട), ഗര്‍ഫാസിസ് ജോണ്‍ (കോട്ടയം), സന്തോഷ് പി എസ് (തൃശൂര്‍), സേതു രാമലിംഗം (പാലക്കാട്), മുരളീധരന്‍ (മലപ്പുറം), ജോണ്‍ വടക്കേടത്ത് (വയനാട്), മനോജ് (കോഴിക്കോട്), പി സുബൈര്‍ (വയനാട്), രാഘവന്‍ (കാസര്‍കോട്) എന്നിവരെ തിരഞ്ഞെടുത്തു.
ജില്ലാതല സമ്മിശ്ര കര്‍ഷകരായി ശശിധരന്‍ (കൊല്ലം), വി എസ് മൂസ (ആലപ്പുഴ), ജോബി സന്തോഷ് (പത്തനംതിട്ട), ജോയ്‌മോന്‍ (കോട്ടയം), മുഹമ്മദ് ഇഖ്ബാല്‍ (എറണാകുളം), അബ്ദുര്‍റഹ്മാന്‍ (തൃശൂര്‍), എം ആര്‍ ഫ്രാന്‍സിസ് (പാലക്കാട്), ആഷിഖ് (വയനാട്), സജിത് കുമാര്‍ (കണ്ണൂര്‍), എം പ്രകാശന്‍ (കാസര്‍കോട്) എന്നിവരെ തിരഞ്ഞെടുത്തു. അര്‍ഹമായ അപേക്ഷകള്‍ ലഭിക്കാത്തതിനാല്‍ ചില ജില്ലകളില്‍ മികച്ച കര്‍ഷകര്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിട്ടില്ല. ജില്ലാതല അവാര്‍ഡുകള്‍ അതത് ജില്ലകളില്‍ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ന്യൂക്ലിയസ്
ഇന്‍സൈഡ്
പ്രവര്‍ത്തനം തുടങ്ങി
കൊച്ചി:റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ന്യൂക്ലിയസ് പ്രീമിയം പ്രോപ്പര്‍ട്ടീസിന്റെ  ഇന്റീരിയര്‍ ഡിസൈനിങ് വിഭാഗമായ ന്യൂക്ലിയസ് ഇന്‍സൈഡ് പ്രവര്‍ത്തനം തുടങ്ങി.
ന്യൂക്ലിയസ് ഗ്രൂപ്പില്‍ നിന്ന് ഇന്റീരിയര്‍ ഡിസൈനിങ് വിഭാഗം കൂടി ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെടുമ്പോള്‍ കെട്ടിടങ്ങളുടെ രൂപകല്‍പനയിലെയും നിര്‍മാണത്തിലെയും ഗുണനിലവാരത്തിനൊപ്പം വീടുകളും ഓഫിസുകളും ഫഌറ്റുകളും ഉള്‍പ്പെടെയുള്ള മന്ദിരങ്ങളുടെ അകത്തളങ്ങളും ഒത്തുതീര്‍പ്പുകളില്ലാത്ത വിധത്തില്‍ ഏറ്റവും മെച്ചപ്പെട്ട സൗകര്യങ്ങളും സൗന്ദര്യവും ഉള്‍ച്ചേര്‍ന്ന്  സജ്ജീകരിക്കപ്പെടുകയാണ്.ഗള്‍ഫ് രാജ്യങ്ങളിലും ന്യൂക്ലിയസിന് ഓഫിസുകളുണ്ട്.
ലോകനിലവാരത്തിലുള്ള വില്ലകളും അപാര്‍ട്ട്‌മെന്റുകളും കേരളത്തില്‍ അവതരിപ്പിക്കുന്ന ന്യൂക്ലിയസിന് ഈ മേഖലയിലെ പ്രവര്‍ത്തന മികവിനും ബ്രാന്‍ഡിങിനുമുള്ള ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്‍ പി നിഷാദ്, എന്‍ പി നൗഷാദ്, എന്‍ പി നാഷിദ്, എന്‍ പി അബ്ദുല്‍ നാസര്‍ എന്നിവരാണ് ന്യൂക്ലിയസിന്റെ സാരഥികള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss