|    Jul 18 Wed, 2018 8:12 pm
FLASH NEWS

മൃഗസംരക്ഷണ വകുപ്പിന്റെ വിയോജിപ്പ് ; താറാവു വളര്‍ത്തല്‍ പദ്ധതി ഉപേക്ഷിച്ചു

Published : 29th September 2017 | Posted By: fsq

 

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പ് മുഖേന നടപ്പാക്കാന്‍ ആസൂത്രണം ചെയ്ത താറാവു വളര്‍ത്തല്‍ പദ്ധതി ഉപേക്ഷിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ വിയോജിപ്പ് കാരണമാണ് പദ്ധതി ഉപേക്ഷിച്ചത്. ഇതേത്തുടര്‍ന്ന് പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥുടെ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് രൂക്ഷവിമര്‍ശനം ഉന്നയിച്ചു. വാര്‍ഷിക പദ്ധതി നിര്‍വഹണം കൃത്യമായും സമയബന്ധിതമായും തീര്‍ക്കാനുള്ള ഉത്തരവാദിത്തം നിര്‍വഹണ ഉദ്യോഗസ്ഥര്‍ കാണിക്കണമെന്ന് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു. പല പദ്ധതികളും മുന്നോട്ടു പോവാത്തത് ഗൗരവമായ പ്രശ്‌നമാണ്. ഓരോ പദ്ധതിക്കും സമയ നിബന്ധന വച്ച് മാസം തോറും പുരോഗതി അവലോകനം ചെയ്യണം. നിര്‍വഹണ ഉദ്യോഗസ്ഥര്‍ സ്വന്തം ചുമതലകള്‍ നിര്‍വഹിക്കണം. അവലോകന യോഗങ്ങളില്‍ കൃത്യമായി പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ പദ്ധതികളുടെ പുരോഗതി യോഗം അവലോകനം ചെയ്തു. യോഗത്തില്‍ വൈസ് പ്രസിഡന്റ് പി പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, വിവിധ വകുപ്പു തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ സ്ഥാപിക്കാനുള്ള പദ്ധതികള്‍ സമര്‍പ്പിച്ച ദ്ദേശസ്ഥാപനങ്ങള്‍ നവംബര്‍ ഒന്നിന് ഉദ്ഘാടനം ചെയ്യാന്‍ കഴിയുംവിധം അടിയന്തരമായി പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം നിര്‍ദേശിച്ചു. ജില്ലയില്‍ കോര്‍പറേഷനും നാല് നഗരസഭയുമടക്കം 60ഓളം തദ്ദേശസ്ഥാപനങ്ങള്‍ മാലിന്യ സംസ്‌ക്കരണത്തിന് വിവിധ പദ്ധതികളുടെ പ്രൊജക്റ്റ് സമര്‍പ്പിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ള പ്രവൃത്തികളില്‍ കയര്‍ ഭൂവസ്ത്രം ഉപയോഗപ്പെടുത്തുന്നതിന് പദ്ധതി തയ്യാറാക്കാന്‍ യോഗം പഞ്ചായത്തുകളോട് ആവശ്യപ്പെട്ടു. 15 കോടി രൂപയുടെ കയര്‍ ഭൂവസ്ത്രം ഉപയോഗപ്പെടുത്തിയുള്ള തൊഴിലുറപ്പ് ്രെപാജക്ടുകള്‍ തയ്യാറാക്കാനാണ് നിര്‍ദേശം. സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. സമിതി മെംബര്‍ സെക്രട്ടറിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ പ്രകാശന്‍ സംസാരിച്ചു. വിവിധ തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍, ആസൂത്രണ സമിതി അംഗങ്ങ ള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss