|    Oct 15 Mon, 2018 6:07 pm
FLASH NEWS

മൃഗസംരക്ഷണ വകുപ്പിന്റെ ഗോട്ട് സാറ്റലൈറ്റ് പദ്ധതിക്ക് ചേര്‍ത്തലയില്‍ തുടക്കം

Published : 20th September 2017 | Posted By: fsq

 

ചേര്‍ത്തല: ആട്ടിറച്ചി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ മൃഗസംരക്ഷണ വകുപ്പിന്റെ ഗോട്ട് സാറ്റലൈറ്റ് പദ്ധതിക്ക് ചേര്‍ത്തലയില്‍ തുടക്കമായി.  മുനിസിപ്പല്‍ ചെയര്‍മാന്‍ ഐസക് മാടവന ഉദ്ഘാടനം നിര്‍വഹിച്ചു. കൗണ്‍സിലര്‍ പ്രീത രാജേഷ്, വെറ്ററിനറി സര്‍ജന്‍ ഡോ. എസ് ജയശ്രീ സംസാരിച്ചു. അഞ്ച്  പെണ്ണാടുകളും ആണാടും ഉള്‍ക്കൊള്ളുന്നതാണ് യൂനിറ്റ്. 12 മുതല്‍ 17 കിലോവരെ ശരീരഭാരമുള്ള 24 ആടുകളെയാണ് പദ്ധതിയില്‍ വിതരണം ചെയ്തത്. ഇന്‍ഷുറന്‍സ് പരിരക്ഷയോടെയാണ് ആടുകളെ നല്‍കിയത്. പദ്ധതി നിര്‍വഹണത്തിന്റെ ഭാഗമായി ഗുണഭോക്താക്കളെ ബോധവല്‍കരിക്കുകയും ലഘുലേഖ നല്‍കുകയും ചെയ്തിരുന്നു. ആട്ടിന്‍കുഞ്ഞുങ്ങളെ ലഭ്യമാക്കുന്നതിനുള്ള നഴ്‌സറികളായി യൂനിറ്റുകള്‍          വികസിപ്പിക്കാമെന്ന് വെറ്ററിനറി സര്‍ജന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss