|    Jan 22 Sun, 2017 11:29 am
FLASH NEWS

മൃഗശാലയിലെ ഹിമാലയന്‍ കരടി യാത്രയായി

Published : 5th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: മൃഗശാലയിലെ ഭവാനി എന്ന കരടി മുത്തശ്ശി യാത്രയായി. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് 25 വയസ്സുള്ള ഹിമാലയന്‍ കരടി ചത്തത്. കഴിഞ്ഞ ഒരുമാസമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം മൃഗശാല ആശുപത്രിയില്‍ കിടപ്പിലായിരുന്നു. സ്വയം ആഹാരം കഴിക്കാന്‍ സാധിക്കാത്തതിനാല്‍ സിറിഞ്ചിലും ട്യൂബിലുമൊക്കെയാണ് ആഹാരം നല്‍കിയിരുന്നത്. തേന്‍, പാല്‍, റാഗി കഞ്ഞി, പുഴുങ്ങിയ മുട്ട, തണ്ണി മത്തന്‍, വെള്ളരിക്ക, മുന്തിരി, കപ്പലണ്ടി, ഐസ് മുതലായവയായിരുന്നു ഇഷ്ട ആഹാരങ്ങള്‍. ഹരിയാനയിലെ ഭിവാനി മൃഗശാലയില്‍ നിന്നും 12 വര്‍ഷം മുമ്പ് കൊണ്ടുവന്ന ഭവാനി കഴിഞ്ഞ എട്ട് കൊല്ലമായി ഏകയായിരുന്നു. സെന്റര്‍ ഫോര്‍വൈല്‍ഡ് ലൈഫ് സ്റ്റഡീസ്, ബിയര്‍ റെസ്‌ക്യൂ സെന്റര്‍ എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ കരടിയെ സ്‌കാന്‍ ചെയ്ത് പരിശോധിച്ചിരുന്നു. വിദഗ്ധ ഡോക്ടര്‍മാര്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ഇന്നലെ ഉച്ചക്ക് ശേഷം മൃഗശാല വളപ്പില്‍ സംസ്‌കരിച്ചു. ഹിമാലയന്‍ കരടികളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 25 വയസാണ്. നാഗാലാന്റ് മൃഗശാലയില്‍ നിന്നും രണ്ട് ഹിമാലയന്‍ കരടികളെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് മൃഗശാല സൂപ്രണ്ട് അനില്‍ പറഞ്ഞു. ട്രെയിന്‍ മാര്‍ഗം കൊണ്ടു വരുന്നതിനായി റയില്‍വേക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഈമാസം അവസാനത്തോടെ കൊണ്ടുവരാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക