|    Oct 20 Fri, 2017 10:00 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മൃഗപീഡനം: അമീറുല്‍ ഇസ്‌ലാമിനെ 27 വരെ റിമാന്‍ഡ് ചെയ്തു

Published : 17th July 2016 | Posted By: SMR

പെരുമ്പാവൂര്‍: ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാമിനെ 27 വരെ കോടതി റിമാന്‍ഡ് ചെയ്തു. ഒരു ദിവസത്തെ കസ്റ്റഡി കാലാവധി തീര്‍ന്ന മുറയ്ക്ക് ഇന്നലെ കുറുപ്പംപടി കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്നാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്.
പ്രതി താമസിച്ചിരുന്ന വാടക മുറിക്കു സമീപുള്ള വീട്ടിലെ ആടിനെ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയെന്ന കേസില്‍ തെളിവെടുപ്പിനായാണ് പ്രതിയെ പോലിസ് ഒരു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയത്.
വീടിന് സമീപത്തുള്ള പറമ്പില്‍ വച്ചാണ് പ്രതി കൃത്യം നിര്‍വഹിച്ചതെന്ന് പോലിസിനോട് സമ്മതിച്ചതായാണ് വിവരം.
കൂടാതെ പ്രതിയുടെ ഫോണില്‍ നിന്നും ആടിനെ ലൈംഗികമായി ഉപയോഗിച്ചതിന്റെ ചിത്രങ്ങള്‍ ലഭിച്ചതായും പോലിസ് പറയുന്നുണ്ട്.
റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടിയതോടെ പ്രതിയെ കാക്കനാട് ജില്ലാ ജയിലിലേക്കയച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക