|    Mar 24 Sat, 2018 4:10 am
FLASH NEWS
Home   >  Todays Paper  >  page 12  >  

അല്‍കബീര്‍ കമ്പനി ഉടമയാര്? അവ്യക്തത തുടരുന്നു

Published : 13th October 2015 | Posted By: RKN

പി എ എം  ഹാരിസ്‌

കോഴിക്കോട്: മാംസവ്യാപാര രംഗത്ത് അറിയപ്പെടുന്ന ബ്രാ ന്‍ഡാണ് അല്‍കബീര്‍. 1973ല്‍ തുടങ്ങി വളര്‍ന്നുവികസിച്ച അ ല്‍കബീര്‍ കമ്പനി ഉടമകളാരെന്നത് ഉപഭോക്താവിന് വലിയ പ്രശ്‌നമാവേണ്ടതില്ല. എന്നാല്‍, മാംസാഹാരികള്‍ ഇന്ത്യാവിരുദ്ധരെന്നു പ്രഖ്യാപിക്കുക മാത്ര മല്ല, ഒരു പടി കടന്ന് മാംസം കഴിച്ചുവെന്ന് ആരോപിച്ച് നിരപരാധികളെ അടിച്ചുകൊല്ലുന്നതിനു വരെ ഒരു സംഘം ഒരുമ്പെട്ടിറങ്ങുമ്പോ ള്‍ മാംസ കയറ്റുമതിക്കാരുടെ പേരുകളും ലാഭവുമൊക്കെ ചര്‍ച്ചാവിഷയമാ വുന്നതു സ്വാഭാവികം. ഉടമസ്ഥത വ്യക്തമാക്കി കമ്പനിയുടെ പരസ്യം വന്നശേഷവും അവ്യക്തത തുടരുകയാണ്. വാണിജ്യ സ്ഥാപനങ്ങളും വ്യവസായങ്ങളും ആരുടെ ഉടമസ്ഥതയിലാണെന്നതു ലക്ഷ്യമിട്ട് അസത്യങ്ങളും അര്‍ധസത്യങ്ങളും പ്രചരിപ്പിക്കുന്നത് ഹൈന്ദവ ഫാഷിസ്റ്റുകളുടെ ആസൂത്രിത പദ്ധതികളുടെ ഭാഗമാണ്.

ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മയല്ലാതെ ഉടമയുടെ ജാതിയും മതവും ഒരിക്കലും ഒരിടത്തും പരിഗണിക്കേണ്ട വിഷയമല്ല. മുസ്‌ലിം ഭൂരിപക്ഷ കേന്ദ്രങ്ങളിലും ഗള്‍ഫ് മേഖലയിലും വളര്‍ന്നു പന്തലിച്ച വിവിധ മതവിശ്വാസികളുടെ വ്യവസായങ്ങളും വാണിജ്യസ്ഥാപനങ്ങളും തന്നെ ഇതിനു തെളിവ്. മാര്‍ക്കറ്റിങിന് പ്രത്യേകം തുക വകയിരുത്താത്ത അല്‍കബീര്‍ പൊതുവെ ഉല്‍പ്പന്നങ്ങളുടെ പരസ്യം നല്‍കാറില്ല. ഈ പതിവില്‍ നിന്നു വ്യത്യസ്തമായി സൗദിയിലെ അറബ് ന്യൂസ് ദിനപത്രത്തില്‍ ഈയിടെ അല്‍കബീറിന്റെ പരസ്യം പ്രത്യക്ഷപ്പെട്ടു. തങ്ങളുടെ ഉല്‍പ്പന്നങ്ങ ള്‍ ഹലാല്‍ അല്ലെന്ന് ആരോപിക്കുന്ന പടങ്ങളും വീഡിയോകളും നെറ്റിലും സോഷ്യല്‍ മീഡിയകളിലും പ്രചരിക്കുന്ന സാഹചര്യത്തിലായിരുന്നു പരസ്യം. ഹൈദരബാദ് ഫാക്ടറിയില്‍ ഇസ്‌ലാമിക വിധിപ്രകാരം അറുത്ത തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ നൂറു ശതമാനം ഹലാല്‍ ആണെന്നായിരുന്നു പരസ്യം.

ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദ് പരിശോധിച്ചു സാക്ഷ്യപ്പെടുത്തിയതാണ്, സൗദി ഫുഡ് ആന്റ് ഡ്രഗ്‌സ് അതോറിറ്റിയും ജി.സി.സിയിലെ ഉന്നത സര്‍ക്കാര്‍ അധികൃതരും അറവുശാലകള്‍ പരിശോധിച്ച് അംഗീകാരം നല്‍കിയിട്ടുണ്ട്, ഇന്ത്യയില്‍ മാത്രമല്ല ലോകത്തെവിടെയും തങ്ങളുടെ ഫാക്ടറികള്‍ ശരീഅത്ത് അനുസരിച്ചാണ് അറവു നടത്തുന്നത്, എല്ലാ മാംസ ഉല്‍പ്പന്നങ്ങളും നൂറ് ശതമാനം ഹലാല്‍ ആണ്, നെറ്റിലും സോഷ്യല്‍ മീഡിയകളിലും പ്രചരിക്കുന്ന പടങ്ങളും വീഡിയോകളുമായി അല്‍ കബീറിനു ബന്ധമൊന്നുമില്ല, ഇത്തരം വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ സിവിലും ക്രിമിനലുമായ നടപടികള്‍ സ്വീകരിക്കുമെന്നും പരസ്യം വ്യക്തമാക്കുന്നു. മൃഗത്തെ അറുത്തത് ഇസ്‌ലാമിക വിധി പ്രകാരമാണെങ്കി ല്‍ അതിന്റെ മാംസം ഭക്ഷിക്കുന്നതില്‍ മുസ്‌ലിംകള്‍ക്ക് വൈമുഖ്യം ഉണ്ടാവില്ല.

തങ്ങള്‍ പാലിക്കുന്നത് ശരീഅത്ത് വിധികളാണെന്ന് അല്‍കബീര്‍ മാനേജ്‌മെന്റ് പരസ്യത്തിലൂടെ പ്രഖ്യാപിക്കുമ്പോള്‍ അവിശ്വസിക്കേണ്ടതുമില്ല. സൗദി, ജി.സി. സി. അധികൃതരുടെ പരിശോധനകളും അംഗീകാരവും മതപണ്ഡിത വേദിയുടെ സാക്ഷ്യവും ഉണ്ടാവുമ്പോള്‍ വിശേഷിച്ചും. ഫാക്ടറിയിലെ തൊഴിലാളികള്‍ ഏറെയും ഹൈന്ദവരാണെങ്കിലും അല്‍കബീറിന് അറവു നടത്തുന്ന ഹൈദരബാദ് കേന്ദ്രത്തില്‍ കേരളത്തില്‍ നിന്നും മുംബൈയില്‍ നിന്നുമുള്ള മുസ്‌ലിംകളാണ് മുഖ്യ തൊഴിലാളികളെന്ന് മാടുകളുടെ അറവു നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും തെലങ്കാന മുഖ്യമന്ത്രിക്കും നല്‍കിയ ഓ ണ്‍ലൈന്‍ നിവേദനത്തിലും പറയുന്നുണ്ട്. (അവലംബം: ചെയ്ഞ്ച് ഡോട്ട് ഓര്‍ഗ്).  അല്‍കബീറിന്റെ ഉടമസ്ഥതയെക്കുറിച്ച് പരസ്യം ഇങ്ങനെ: അല്‍കബീര്‍ എക്‌സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് (ഇന്ത്യ)യുടെ പൂര്‍ണ ഉടമാവകാശം ഹാജി ഗുലാമുദ്ദീന്‍ എം ശൈഖിനും ഇദ്ദേഹത്തിന്റെ കുടുംബത്തിനുമാണ്.

മറ്റൊരു വ്യക്തിക്കോ കുടുംബത്തിനോ കമ്പനിയില്‍ ഒരു താല്‍പ്പര്യവുമില്ല.രേഖകളില്‍ ലഭിക്കുന്ന വിവരങ്ങള്‍ ഇതിനു വിരുദ്ധമായതിനാല്‍ ഈ വാദം എത്രമാത്രം ശരിയാണെന്ന സംശയം ഉയരുന്നു. ഔട്ട്‌ലുക്ക് ബിസിനസ് പുറത്തിറക്കിയ ഗള്‍ഫ് മേഖലയിലെ പ്രമുഖ ബിസിനസുകാരുടെ പട്ടികയില്‍ മുപ്പത്തഞ്ചാം സ്ഥാനത്തുള്ള വ്യക്തി സുരേഷ് സുബ്ബര്‍വാള്‍ (375 മില്യണ്‍, ഭക്ഷ്യ വിഭാഗം, അല്‍കബീര്‍ ഗ്രൂപ്പ്) ആണ്. 2015 ഏപ്രില്‍ 17നു പ്രസിദ്ധീകരിച്ച ഈ പട്ടിക ബിസിനസ് ഡോട്ട് ഔട്ട്‌ലുക്ക് ഇന്ത്യ ഡോട് കോം എന്ന് വെബ്‌സൈറ്റില്‍ ഇപ്പോഴും ലഭ്യമാണ്. 40 വര്‍ഷം മുമ്പു സ്ഥാപിതമായ അല്‍കബീര്‍ ഗ്രൂപ്പിന്റെ സ്ഥാപകനായാണ് സുരേഷിനെ ഇതില്‍ പരിചയപ്പെടുത്തുന്നത്.

1973ല്‍ സുബ്ബര്‍ വാലും ശൈഖ് കുടുംബവും 50-50 പങ്കാളിത്തത്തോടെയാണ് മുംബൈ കൊളാബയിലെ ചെറിയ രണ്ട് ബെഡ്‌റൂം ഫഌറ്റില്‍ അല്‍കബീര്‍ കമ്പനിക്ക് തുടക്കം കുറിച്ചത്. സ്ഥലപരിമിതി ബിസിനസിനു തടസ്സമാവരുതെന്ന് കരുതിയ അവര്‍ വിശാലമായി ചിന്തിച്ച് അല്‍കബീര്‍ (വലുത് എന്ന് അറബിയില്‍) എന്ന് പേരുനല്‍കി. 1978- 79ല്‍ വാര്‍ഷിക ടേണ്‍ഓവര്‍ കേവലം മൂന്നു കോടി രൂപ മാത്രമായിരുന്നത് 2006 ല്‍ ആഭ്യന്തര വിപണിയും കയറ്റുമതിയും ചേര്‍ത്ത് മൊത്തം 300 കോടിയായി വളര്‍ന്നുവെന്ന് അല്‍കബീര്‍ എക്‌സ്‌പോര്‍ട്ട്‌സ് ഡയരക്ടര്‍ അതുല്‍ സുബര്‍വാള്‍ വ്യക്തമാക്കി. (പ്രീതി ചാമിക്കുട്ടി, ഇക്കണോമിക് ടൈംസ്, 2007 ഒക്ടോ. 3) 1979 ജനുവരി 25ന് സ്വകാര്യ കമ്പനിയായി രജിസ്റ്റര്‍ ചെയ്ത അല്‍കബീര്‍ എക്‌സ്‌പോര്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് 2014 മാര്‍ച്ച് 31ന് കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തില്‍ ബാലന്‍സ് ഷീറ്റ് സമര്‍പ്പിച്ചിരുന്നു.

ഈ സമയത്ത് സതീഷ് രാജേന്ദ്രനാഥ് സബ്ബര്‍വാള്‍, ഗുലാമുദ്ദീന്‍ മഖ്ബൂല്‍ ശൈഖ്, ആസിഫ് ഗുലാമുദ്ദീന്‍ ശൈഖ്, അര്‍ഷാദ് സാലാര്‍ സിദ്ദീഖി, കുല്‍ദീപ് സിങ് ദിഗംബര്‍ സിങ് ബ്രാര്‍ എന്നിവരായിരുന്നു ഡയരക്ടര്‍മാരെന്നു രേഖകളിലുണ്ട്. (അവലംബം: ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് ഗൈഡ്, ംംം. ്വമൗയമ രീൃു. രീാ, ംംം. ുൃശ്‌രീ. രീാ). നോണ്‍വെജ് ഭക്ഷ്യരംഗത്ത് ഖ്യാതി നേടിയ അല്‍കബീര്‍ ഒരു ദശകമായി മറ്റ് മേഖലകളിലും സജീവ സാന്നിധ്യമാണെന്ന് അല്‍കബീര്‍ എക്‌സ്‌പോര്‍ട്ട്‌സ് ഡയറക്ടര്‍ അതുല്‍ സുബര്‍ വാല്‍ വ്യക്തമാക്കി. (പ്രീതി ചാമിക്കുട്ടി, ഇക്കണോമിക് ടൈംസ്, 2007 ഒക്ടോ. 3) അല്‍കബീര്‍ യു.എ.ഇയില്‍ ത്വയ്യിബാത്ത് അല്‍ ഇമാറാത്ത് ആണ്.

ജപ്പാനില്‍ സമുറായിയും യു.കെയില്‍ ഫാല്‍ക്കണ്‍ ഫുഡ്‌സുമാണ്. മാംസം, സമുദ്ര വിഭവങ്ങള്‍, പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ തുടങ്ങി മൂന്നൂറോളം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന കമ്പനി പുതിയ സാഹചര്യത്തിന് നേരത്തെ തന്നെ ഒരുങ്ങിയിട്ടുണ്ടെന്നു വ്യക്തം. അല്‍കബീ  ഉല്‍പ്പന്നങ്ങളി ല്‍ 45- 50 ശതമാനം വെജിറ്റേറിയനാണെന്ന് കമ്പനി ചീഫ് ജനറല്‍ മാനേജര്‍ ആസ്പി ദിന്‍ഷാ 2007ല്‍ വെളിപ്പെടുത്തിയിരുന്നു. (ഇക്കണോമിക് ടൈംസ്) ഉല്‍പ്പന്നങ്ങള്‍ ഹലാ ല്‍ ആണെന്ന പ്രഖ്യാപനം സ്വീകരിക്കാം. പക്ഷേ, ഉടമസ്ഥത സംബന്ധിച്ച അവ്യക്തത നീക്കാന്‍ കമ്പനി തന്നെ മുന്‍കൈയെടുത്ത് വിശദീകരണം നല്‍കാതെ മറ്റു വഴിയില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss