|    Dec 17 Sun, 2017 7:34 pm
FLASH NEWS

മൃഗഡോക്ടര്‍മാരുടെ സേവനം ലഭ്യമായില്ല; തകഴിയില്‍ അഞ്ചു ആടുകള്‍ ചത്തു

Published : 26th February 2016 | Posted By: SMR

ഹരിപ്പാട്: മൃഗ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാവാത്തതിനെ തുടര്‍ന്ന് തകഴിയില്‍ അഞ്ച് ആടുകള്‍ ചത്തതായി പരാതി. പച്ച വെണ്‍മേലില്‍ ജൂഡോയുടെ ഉടമസ്ഥതയിലുള്ള ആടുകളാണ് ചത്തത്.
കണ്ണങ്കരിയിലുള്ള ആട് ഫാമിലേക്ക് ഇയാള്‍ കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ നിന്ന് 125 ആടുകളെ കൊണ്ടുവന്നിരുന്നു. കാലാവസ്ഥാ വ്യതിയാനവും അമിത ചൂടും കാരണം ആടുകളില്‍ പലതും അവശനിലയിലായിരുന്നു. ഇക്കാര്യം മൃഗ ഡോക്ടര്‍മാരെ അറിയിച്ചെങ്കിലും ഇന്നലെ സമരം കാരണം ആരും പരിശോധനയ്ക്ക് എത്തിയിരുന്നില്ല. തകഴി, നെടുമുടി, എടത്വ എന്നീ മൃഗാശുപത്രികളില്‍ എത്തി അന്വേഷണം നടത്തുകയുണ്ടായി.
തുടര്‍ന്ന് ജില്ലാ മൃഗാശുപത്രിയുമായി ബന്ധപ്പെട്ടു. ജില്ലാ ആശുപത്രിയില്‍ ആടുകളെ എത്തിച്ചാല്‍ ചികില്‍സിക്കാമെന്നായിരുന്നു ഡോക്ടര്‍മാരുടെ മറുപടി. ഇത് അസാധ്യമായതോടെ ജൂഡോ ജില്ലാ മൃഗാശുപത്രിയില്‍ എത്തി ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം വാക്‌സിന്‍ വാങ്ങി കുത്തിവയ്‌ക്കേണ്ട വിധവും മനസ്സിലാക്കി മടങ്ങുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss