|    Oct 18 Wed, 2017 4:54 pm
FLASH NEWS

മൂസാന്‍കുട്ടി നടുവിലിനെതിരേ കോടതിയില്‍ ഹരജി

Published : 3rd August 2017 | Posted By: fsq

 

കണ്ണൂര്‍: ലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന യൂത്ത് ലീഗ് മുന്‍ ജില്ലാ പ്രസിഡന്റ് മൂസാന്‍ കുട്ടി നടുവിലിനെതിരേ കോടതിയില്‍ പരാതി. യൂത്ത് ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും ലീഗ് നേതാവുമായിരുന്ന കെ പി താഹിറാണ് അഡ്വ. ടി പി ഹരീന്ദ്രന്‍ മുഖേന കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഒന്ന് കോടതിയില്‍ പരാതി ഫയല്‍ ചെയ്തത്. വാര്‍ത്താസമ്മേളനം നടത്തി തന്നെ സമൂഹമധ്യത്തില്‍ തേജോവധം ചെയ്യുന്ന രീതിയില്‍ പ്രവര്‍ത്തിച്ച മൂസാന്‍കുട്ടിയെ ശിക്ഷിക്കണമെന്നാണ് ആവശ്യം. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി കേസ് സപ്തംബര്‍ 11ന് പരിഗണനക്കായി മാറ്റിവച്ചു. താഹിര്‍ ഭാരവാഹിയായിരുന്ന പുറത്തീല്‍ മിര്‍ഖാത്തുല്‍ ഇസ്‌ലാം ജമാഅത്ത് പള്ളി കമ്മിറ്റിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വഖ്ഫ് ബോര്‍ഡിന്റെ ജുഡീഷ്യല്‍ സമിതിയുടെ ഓഡിറ്റ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ കണക്ക് പരിശോധന നടക്കുന്നതിന് മുമ്പ് തന്നെ അഴിമതിക്കാരനായി ചിത്രീകരിച്ചെന്നാണ് പരാതി. താഹിര്‍ 87 ലക്ഷം രൂപയുടെ അഴിമതി നടത്തിയെന്നും മടിയില്‍ കനമുള്ളതിനാല്‍ ലീഗ് നേതൃത്വം താഹിറിനെ സംരക്ഷിക്കുകയാണെന്നുമായിരുന്നു മൂസാന്‍ കുട്ടിയുടെ ആരോപണം. തന്നെയും പാര്‍ട്ടി നേതൃത്വത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയണമെന്നും അല്ലാത്ത പക്ഷം ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്നും കാണിച്ച് നേരേെത്ത താഹിര്‍ മൂസാന്‍കുട്ടിക്ക് വക്കീല്‍ നോട്ടീസയച്ചിരുന്നു. എന്നാല്‍ മൂസാന്‍ കുട്ടി നോട്ടീസ് കൈപ്പറ്റുകയോ മാപ്പുപറയുകയോ ചെയ്തിരുന്നില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക