|    Sep 26 Wed, 2018 10:07 am
FLASH NEWS

മൂവാറ്റുപുഴ സഹകരണ ആശുപത്രി; മെഗാമെഡിക്കല്‍ ക്യാംപും ഷെയര്‍ വിതരണവും നാളെ

Published : 11th January 2017 | Posted By: fsq

 

മൂവാറ്റുപുഴ: മൂവാറ്റുപുഴ കോ-ഓപറേറ്റീവ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ നി ര്‍മാണം പൂര്‍ത്തിയായി. പ്രവര്‍ത്തനം തുടങ്ങുന്നതിന് മുന്നോടിയായി നാളെ മെഗാ മെഡിക്കല്‍ ക്യാംപും സൗജന്യ മരുന്ന് വിതരണവും ഖത്തര്‍ എച്ച്ഡിസി ഭാരവാഹികള്‍ക്ക് സ്വീകരണവും ഷെയര്‍ വിതരണവും നടക്കുമെന്ന് ആശുപത്രി ചെയര്‍മാന്‍ അഡ്വ. പി എം ഇസ്മയിലും ഹോണററി സെക്രട്ടറി എം എ സഹീറും പറഞ്ഞു. രാവിലെ ഒമ്പതിന് മെഗാ മെഡിക്കല്‍ ക്യാംപിന്റെയും സൗജന്യ മരുന്ന് വിതരണത്തിന്റെയും ഉദ്ഘാടനം നോര്‍ക്ക ഡയറക്ടര്‍ ഇസ്മയില്‍ റാവുത്തര്‍ നിര്‍വഹിക്കും. തുടര്‍ന്ന് ഡയബറ്റിക് ബോധവല്‍ക്കരണ ക്ലാസിന് ഡോ. സുല്‍ഫിയ ജബ്ബാര്‍ നേതൃത്വം നല്‍കും. മെഡിക്കല്‍ ക്യാംപിന് ഡോ. റഷീദ്, ഡോ. ചെറിയാന്‍, ഡോ. ബിനോയി മത്തായി, ഡോ. വിനോദ് നേതൃത്വം നല്‍കും. വൈകീട്ട് 4.30ന് നടക്കുന്ന ഖത്തര്‍ എച്ച്ഡിസി ഭാരവാഹികള്‍ക്കുള്ള സ്വീകരണം നടക്കും. ഇതോടനുബന്ധിച്ചുള്ള പൊതുസമ്മേളനം സഹകരണദേവസ്വം വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഖത്തര്‍ എച്ച്ഡിസി ഭാരവാഹികള്‍ക്കുള്ള സ്വീകരണം എല്‍ദോ എബ്രഹാം എംഎല്‍എയും സൗജന്യ മെഡിക്കല്‍ കിറ്റ് വിതരണം ആന്റണി ജോണ്‍ എംഎല്‍എയും ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയും നിത്യ രോഗികള്‍ക്കുള്ള ധനസഹായം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരനും സര്‍ട്ടിഫിക്കറ്റ് വിതരണം നോര്‍ക്ക ഡയറക്ടര്‍ ഇസ്മയില്‍ റാവുത്തറും നിര്‍വഹിക്കും. ആശുപത്രി ചെയര്‍മാന്‍ അഡ്വ. പി എം ഇസ്മയില്‍ അധ്യക്ഷതവഹിക്കും. ഹോണററി സെക്രട്ടറി എം എ സഹീര്‍ സ്വാഗതവും വൈസ് ചെയര്‍മാന്‍ സുര്‍ജിത് എസ്‌തോസ് നന്ദിയും പറയും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss