|    Dec 11 Tue, 2018 7:37 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മൂവാറ്റുപുഴ സംഭവം: 33ാം പ്രതിക്ക് കടുത്ത ഉപാധികളോടെ ജാമ്യം

Published : 7th June 2018 | Posted By: kasim kzm

കൊച്ചി: മൂവാറ്റുപുഴയില്‍ പ്രവാചകനിന്ദ നടത്തിയ അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവത്തിലെ 33ാം പ്രതിക്കു കടുത്ത ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. എറണാകുളം കുറുപ്പുംപടി സ്വദേശി അസീസ് ഓടക്കാലിക്കാണു ഡിവിഷന്‍ ബെഞ്ച് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കേസിലെ അസീസ് അടക്കമുള്ളവരുടെ വിചാരണ 2017 ഡിസംബറില്‍ തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും തുടങ്ങിയിട്ടില്ലെന്നും ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും രണ്ടു കൊല്ലവും മൂന്നു മാസവുമായി ജയിലിലാണെന്നും ചൂണ്ടിക്കാട്ടിയാണു ജാമ്യം അനുവദിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഇനിയും പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വയ്‌ക്കേണ്ടതില്ലെന്നു കോടതി വ്യക്തമാക്കി. അഞ്ചുലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആള്‍ ജാമ്യം, വീടിരിക്കുന്ന വില്ലേജ് വിട്ടു പുറത്തുപോവരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവുനശിപ്പിക്കരുത്, സമാനമായ കുറ്റകൃത്യങ്ങ ള്‍ ചെയ്യരുത്, മൊബൈല്‍ ഫോണ്‍ പോലുള്ള കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുത്, മറ്റൊരാളുടെ പേരിലുള്ള മൊബൈല്‍ ഫോണോ മറ്റുഉപകരണങ്ങളോ ഉപയോഗിക്കരുത്, പരസ്യപ്രസ്താവനയോ വാര്‍ത്താ സമ്മേളനമോ, ചാനല്‍ ചര്‍ച്ചയോ നടത്തരുത്, സോഷ്യല്‍ മീഡിയ വഴിയോ, നേരിട്ടോ, അല്ലാതെയോ ഇടപെടരുത്, പൊതുസമ്മേളനങ്ങളിലോ, സെമിനാറുകളിലോ സംസാരിക്കരുത്, എഴുതി ആവശ്യപ്പെടുകയാണെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പിലോ, മറ്റു പോലിസ് ഉദ്യോഗസ്ഥരുടെ മുമ്പിലോ തിങ്കള്‍, വ്യാഴം ദിനങ്ങളില്‍ രാവിലെ എട്ടിനും 10നു ഇടയില്‍ ഹാജരാവണം തുടങ്ങിയവയാണു ജാമ്യവ്യവസ്ഥ.
ജാമ്യാപേക്ഷ തള്ളിയ എന്‍ഐഎ കോടതിയുടെ ജനുവരി 18ലെ ഉത്തരവിനെ ചോദ്യം ചെയ്താണ് അസീസ് ഹൈക്കോടതിയെ സമീപിച്ചത്.
2010 ജൂലൈ നാലിനു രാവിലെ 8.05ഓടെയാണു പ്രഫ. ടി ജെ ജോസഫ് മൂവാറ്റുപുഴയില്‍ ആക്രമിക്കപ്പെട്ടത്. ഇതിനിടെ കോടതി 31 പ്രതികളുടെ വിചാരണ നടത്തുകയും 13 പേരെ ശിക്ഷിക്കുകയും ചെയ്തു. അധ്യാപകനെ ആക്രമിക്കാന്‍ ഓഡിറ്റോറിയത്തില്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് അസീസിനെതിരേയുള്ളത്. കേസില്‍ 2016 മാര്‍ച്ച് മൂന്നിനാണ് അസീസ് കോടതിയില്‍ കീഴടങ്ങിയത്. അസീസിന് വേണ്ടി അഭിഭാഷകരായ മുഹമ്മദ് ജമീല്‍, പി സി നൗഷാദ് ഹാജരായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss