|    May 27 Sat, 2017 6:22 am
FLASH NEWS

മൂവാറ്റുപുഴ ശ്രീമൂലം ക്ലബ്ബില്‍ അനധികൃത ചീട്ടുകളി; ഒമ്പതുപേര്‍ അറസ്റ്റില്‍; 3,81,235 രൂപ പിടിച്ചെടുത്തു

Published : 11th July 2016 | Posted By: SMR

മൂവാറ്റുപുഴ: ശ്രീമൂലം ക്ലബ്ബില്‍ അനധികൃതമായി പണംവച്ച് ചീട്ടുകളി നടക്കുന്നതായി പോലിസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഒമ്പതുപേര്‍ പിടിയില്‍.
മഞ്ഞള്ളൂര്‍ കദളിക്കാട് വരിയ്ക്കകക്കല്‍ വീട്ടില്‍ സാബു(41), ആവോലി വട്ടപ്പാറയില്‍ വീടില്‍ വര്‍ക്കി (48), ആനിക്കാട് മെതിപ്പാറയില്‍ വീട്ടില്‍ ജെയിംസ് (48), വാഴപ്പിള്ളി മംഗലശ്ശേരിയില്‍ വീട്ടില്‍ ജോസഫ് ജോര്‍ജ് (67), മൂവാറ്റുപുഴ പള്ളിക്കാവ് റോഡ് സെലിന്‍ ഗാര്‍ഡന്‍ വീട്ടില്‍ പ്രമോദ് (41), കാര്യമറ്റം പൂനാട്ട് വീട്ടില്‍ ബേബി (63), വെള്ളൂര്‍ക്കുന്നം പണ്ടാരപ്പറമ്പില്‍ വീട്ടില്‍ ജോര്‍ജ് ജെറാള്‍ഡ് (41), കോതമംഗലം കീരമ്പാറ മനയാനിപ്പുറത്ത് വീട്ടില്‍ ജേക്കബ് കുര്യന്‍ (64), ആവോലി ആനിക്കാട് എടാട്ട് വീട്ടില്‍ ജോസ് (55) എന്നിവരാണ് അറസ്റ്റിലായത്.
റെയ്ഡില്‍ 3,81,235 രൂപ പിടിച്ചെടുത്തു. മൂവാറ്റപുഴ ഡിവൈഎസ്പി കെ ബി പ്രഫുല്ലചന്ദ്രന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂവാറ്റുപുഴ സിഐ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്.
രാത്രി 11ന് തുടങ്ങിയ പരിശോധന വെളുപ്പിന് 2.30നാണ് അവസാനിച്ചത്. റെയ്ഡില്‍ 2,31,235 രൂപ കളിസ്ഥലമായ ബോര്‍ഡ് റൂമില്‍നിന്നാണ് കണ്ടെത്തിയത്. ശേഷം ശ്രീമുലം ക്ലബ്ബിന് മുന്നില്‍ പാര്‍ക്കുചെയ്തിരുന്ന ഒരു കാറില്‍നിന്നും 52,550 രൂപയും, മറ്റൊരു കാറില്‍നിന്നും 1 ലക്ഷം രൂപയും പിടിച്ചെടുത്തു.
മൂവാറ്റുപുഴ ഡിവൈഎസ്പി കെ ബി പ്രഫുല്ലചന്ദ്രന്‍, സിഐ പി ശ്രീകുമാര്‍, മൂവാറ്റപുഴ അഡി. എസ്‌ഐ ജോസ്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ ജെയിംസ് ജോസ്, വേണുഗോപാല്‍, അനില്‍കുമാര്‍, ഉണ്ണിക്കൃഷ്ണന്‍, ലാല്‍, സിപിഒമാരായ സുരേഷ് കുമാര്‍, സി ആര്‍ അഭിലാഷ്, റെജി തങ്കപ്പന്‍, പരീത്, ഡബ്ല്യുസിപിഒ ബിനു രാമന്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day