|    Jan 22 Sun, 2017 7:43 pm
FLASH NEWS

മൂവാറ്റുപുഴ ജനറല്‍ ആശുപത്രി; വൈദ്യുതി ഇല്ല; പോസ്റ്റുമോര്‍ട്ടം നടപടികള്‍ തടസ്സപ്പെടുന്നു

Published : 11th July 2016 | Posted By: SMR

മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ തടസ്സപ്പെടുന്നതായി പരാതി. ഇവിടെ ജനറേറ്ററില്ലാത്തതാണ് വൈദ്യുതി പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ആശുപത്രിയില്‍ ജനറേറ്റര്‍ ഉണ്ടെങ്കിലും മോര്‍ച്ചറിയിലേക്ക് ജനറേറ്റര്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ഒട്ടേറെ പരാതികള്‍ ഉയര്‍ന്നെങ്കിലും അധികൃതര്‍ ഇക്കാര്യം അവഗണിക്കുന്നതായാണ് പരാതി.
വൈദ്യുതിയില്ലാത്തതിനാല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനെത്തിക്കുന്ന മൃതദേഹങ്ങള്‍ മണിക്കൂറുകളോളം ആംബുലന്‍സില്‍ തന്നെ കിടത്തേണ്ടിവരുന്നത് ബന്ധുക്കളെ ദു:ഖത്തിലാഴ്ത്തുന്നുണ്ട്.
വൈദ്യുതിക്കായുള്ള കാത്തിരിപ്പിനൊടുവില്‍ മൃതദേഹവുമായി കോതമംഗലത്തോ എറണാകുളത്തോ കൊണ്ടുപോവേണ്ട അവസ്ഥയും ഉണ്ടാവുന്നു.
അസ്വാഭാവിക മരണമായി റിപോര്‍ട്ടു ചെയ്യപ്പെട്ട കേസുകളില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുമ്പോള്‍ വൈദ്യുതി തടസ്സമുണ്ടാവുന്നത് ഫോറന്‍സിക് സര്‍ജനും വലിയ തലവേദനയാണ്. കിഴക്കന്‍ മേഖലയ്ക്കാകെയും ഇടുക്കി ജില്ലയ്ക്കും വേണ്ടിയാണ് പുതിയ ഫോറന്‍സിക് സര്‍ജനെ മൂവാറ്റുപുഴയില്‍ നിയമിച്ചത്.
അസ്വാഭാവിക മരണങ്ങളുണ്ടായാല്‍ ആലപ്പുഴയിലേയോ, കോട്ടയത്തേയോ മെഡിക്കല്‍ കോളജുകളിലേക്കായിരുന്നു കിഴക്കന്‍ മേഖലയില്‍നിന്നും പോസ്റ്റുമോര്‍ട്ടത്തിനു മൃതദേഹങ്ങള്‍ അയച്ചിരുന്നത്.
കിലോമീറ്ററുകള്‍ അകലെ മൃതദേഹം എത്തിക്കുന്നതോടൊപ്പം കാലതാമസവും നേരിടുന്നത് മരിച്ചയാളുകളുടെ ബന്ധുക്കളെയും പോലിസിനെയും ഏറെ ദുരിതത്തിലാക്കിയിരുന്നു. പുതിയ ഫോറന്‍സിക് സര്‍ജന്റെ സേവനം ഉപയോഗപ്പെടുത്താന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ജനറേറ്റര്‍ സൗകര്യം പോലും ഒരുക്കാന്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും കാലതാമസം നേരിടുന്നത് വലിയ ദുരിതമാണുണ്ടാക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 42 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക