|    Aug 20 Sun, 2017 4:07 am
FLASH NEWS

മൂവാറ്റുപുഴ ഗവ.ആശുപത്രിയിലെ സെപ്റ്റിക് മാലിന്യം റോഡില്‍

Published : 3rd August 2017 | Posted By: fsq

 

മൂവാറ്റുപുഴ: താലൂക്ക് ഗവ.ആശുപത്രിയില്‍ നിന്നുള്ള സെപ്റ്റിക്, സര്‍ജിക്കല്‍ മാലിന്യങ്ങള്‍ കെഎസ്ടിപി റോഡ് നിര്‍മാണത്തിനിടെ കാന നിറഞ്ഞു   റോഡിലൂടെ ഒഴുകുന്നു. തീവ്രമായ ദുര്‍ഗന്ധം മൂലം ആളുകള്‍ വഴിമാറിയാണ് നടക്കുന്നത്. ആശുപത്രിയില്‍ നിന്നും പുഴയിലേക്ക് ഒഴുക്കുന്ന മാലിന്യങ്ങളാണ് റോഡ് നിര്‍മാണത്തിനും വീതി കൂട്ടലിനുമിടെ നിറഞ്ഞു തിരക്കേറിയ നഗരത്തിലൂടെ ഒഴുകുന്നത്.വികസന പ്രവര്‍ത്തനങ്ങള്‍ എന്ന പേരില്‍ നിരവധി കോടികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഓരോ വര്‍ഷവും നടക്കുമ്പോഴും മലിന ജല ശുദ്ധീകരണത്തിനോ അവ പുഴയിലേക്കൊഴുക്കാതിരിക്കുന്നതിനോ ഒരു നടപടികളും അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഈ സെപ്റ്റിക്, സര്‍ജിക്കല്‍ മലിനജലം ആശുപത്രിയിലെ കിണറില്‍ കലരുന്നതായും കിണറ്റിലെ ജലനിരപ്പ് നിലനിര്‍ത്തുന്നത് ഈ ജലമാണെന്നും ആരോപിച്ച് പരിസ്ഥിതി സംഘടനയായ ഗ്രീന്‍ പീപ്പിള്‍ സര്‍ക്കാരിന് കത്ത് നല്‍കി. കിണറിനോട് തൊട്ടു ചേര്‍ന്നാണ് കാന ഒഴുകുന്നതെന്നും കിണറിനും കാനയ്ക്കുമിടയില്‍ ഒരു കരിങ്കല്‍ കെട്ട് മാത്രമാണുള്ളതെന്നുമാണ് ഗ്രീന്‍ പീപ്പിള്‍ ആരോപണം.കാന നിറയില്‍ സ്ഥിരം പ്രതിഭാസമാണെന്നും മേല്‍മണ്ണ് മാറിയിരിക്കുന്നതുകൊണ്ടാണ് ഇത് പുറത്തേക്കൊഴുകാന്‍ തുടങ്ങിയതെന്നും നാട്ടുകാര്‍ പറയുന്നു. കാനയ്ക്ക് തൊട്ടു ചേര്‍ന്നുള്ള കിണറില്‍ നിന്നാണ് ആശുപത്രി ആവശ്യങ്ങള്‍ക്കും രോഗികള്‍ക്കുമുള്ള ശുദ്ധജലം വിതരണം ചെയ്യുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സ്ഥിതി ഗതികള്‍ ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകരായ പ്രഫ. സീതാരാമന്‍, അസീസ് കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്ന് ആരോഗ്യമന്ത്രിക്കും ബന്ധപ്പെട്ട അധികാരികള്‍ക്കും പരാതി അയച്ചു. ആശുപത്രി മാലിന്യങ്ങള്‍ പുഴയിലേക്കൊഴുക്കുന്നതു മുന്‍പ് വന്‍ വിവാദമായിരുന്നു. മാലിന്യ വിമുക്ത നഗരപ്രഖ്യാപനത്തിനു നഗരസഭയുടെ പ്രചാരണ പരിപാടികള്‍ നടക്കുമ്പോഴാണ് രോഗികളെ തീരാരോഗികളാക്കുന്ന നടപടികള്‍ മറു വശത്തുകൂടി നടത്തുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക