|    May 25 Thu, 2017 2:13 pm
FLASH NEWS

മൂവാറ്റുപുഴയില്‍ സിനിമക്കാരെ അപമാനിച്ച സംഭവം; പോലിസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് എസ്പി

Published : 20th March 2017 | Posted By: fsq

 

കൊച്ചി: മൂവാറ്റുപുഴയില്‍ അങ്കമാലി ഡയറീസ് സിനിമാപ്രവര്‍ത്തകരെ ഡിവൈഎസ്പി അപമാനിച്ചുവെന്ന ആരോപണം നിഷേധിച്ച് ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജ്.  സംഭവത്തില്‍ പോലിസിന് വീഴ്ച പറ്റിയിട്ടില്ലെന്നും എസ്പി കൂട്ടിച്ചേര്‍ത്തു. ഇന്നോവ കാറിന്റെ ഗ്ലാസില്‍ പരസ്യമൊട്ടിച്ച് കാഴ്ച മറച്ചതിന് വാഹന ഉടമ വിനയ ബാബുവിനെതിരേ എസ്പിസ് രജിസ്റ്റര്‍ ചെയ്തു. കൂടാതെ ഗ്ലാസില്‍ ഒട്ടിച്ചിരിക്കുന്ന പരസ്യം നീക്കംചെയ്ത് പിഴയടയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിനിമാപരസ്യംകൊണ്ട് പൂര്‍ണമായും മറച്ച നിലയിലുളള വാഹനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ സഞ്ചരിച്ചത്. ഇതിന് നിയമം അനുവദിക്കുന്നില്ല. ഇന്നോവ കാറിന്റെ ഗ്ലാസ് സണ്‍ഫിലിം ഒട്ടിച്ച് കാഴ്ച മറച്ചതും നിയമലംഘനമാണ്. ഇത് ചോദ്യംചെയ്യുക മാത്രമാണ്് ചെയ്തതെന്നും എസ്പി പറഞ്ഞു. അതേസമയം, വാഹനം തടഞ്ഞുനിര്‍ത്തിയിട്ടും കേസെടുക്കാത്തതില്‍ മൂവാറ്റുപുഴ ഡിവൈഎസ്പി കെ ബിജുമോനോട് റൂറല്‍ എസ്പി വിശദീകരണം തേടി. ഇന്ന് മുതല്‍ എറണാകുളം റൂറല്‍ മേഖലകളില്‍ സണ്‍ഗ്ലാസ് പരിശോധന കര്‍ശനമാക്കുമെന്നും അദേഹം പറഞ്ഞു. അതേസമയം, വാഹനം തടഞ്ഞുനിര്‍ത്തിയ ഡിവൈഎസ്പി ബന്ധപ്പെട്ട രേഖകളൊന്നും പരിശോധിക്കാന്‍ തയ്യറാവാതെ മോശമായി പെരുമാറുകയായിരുന്നുവെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ഡിവൈഎസ്പി മോശമായി സംസാരിച്ചുവെന്ന് ആരോപിച്ച് വാഹനത്തിലുണ്ടായിരുന്ന നടി ബിന്നി ബെഞ്ചമിന്‍ ഡിജിപിക്ക് പരാതി നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day