|    Oct 19 Thu, 2017 2:56 pm
FLASH NEWS

മൂവാറ്റുപുഴയില്‍ വന്‍ കഞ്ചാവ് വേട്ട

Published : 10th August 2017 | Posted By: fsq

 

മൂവാറ്റുപുഴ: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് എത്തിക്കുന്ന ആസ്സാം സ്വദേശികളായ രണ്ടുപേര്‍ മൂന്നു കിലോ കഞ്ചാവുമായി പിടിയിലായി. മൂവാറ്റുപുഴയില്‍ സമീപകാലത്തുണ്ടായതില്‍ ഏറ്റവും വലിയ കഞ്ചാവ് വേട്ടകൡ ഒന്നാണിത്.മൂവാറ്റുപുഴയുടെ വിവിധ പ്രദേശങ്ങളില്‍ പ്രത്യേകിച്ചും പായിപ്രയിലും പരിസരങ്ങളിലും കഞ്ചാവിന്റെ ഉപയോഗം നടക്കുന്നതായി പോലിസിന്റെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് മൂവാറ്റുപുഴ ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് കെ ബിജുമോന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സ്‌പെഷ്യല്‍ സ്‌ക്വാഡാണ് നാളുകളായി നടത്തിയ രഹസ്യ നീക്കങ്ങള്‍ക്കൊടുവില്‍ നസറുദ്ധീന്‍, റജോത്തലി എന്നിവരെ പേഴക്കാപ്പിള്ളിക്ക് സമീപത്ത് നിന്ന് ഇന്നലെ അറസ്റ്റ് ചെയ്തത്. ആരുടേയും ശ്രദ്ധയില്‍ പെടാതിരിക്കാന്‍ ഇരുമ്പ്‌പെട്ടിക്കുള്ളില്‍ തകിട് വെല്‍ഡ് ചെയ്ത് പെയിന്റടിച്ച് പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറകളിലാണ് ഇവര്‍ കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചിരുന്നത്. കഞ്ചാവിന്റെ മണം പുറത്തറിയാതിരിക്കാന്‍ തുണികള്‍ വച്ചും അതിന് മുകളില്‍ പുകയില ഇലകള്‍ കെട്ടായും വച്ചിരുന്നു. ഇങ്ങനെ സൂക്ഷിച്ച മൂന്നു കിലോ കഞ്ചാവാണ് പോലിസ് പിടിച്ചെടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക