|    Dec 14 Thu, 2017 10:47 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മൂവാറ്റുപുഴയില്‍ രണ്ടുപേര്‍ക്ക് സൂര്യാഘാതമേറ്റു

Published : 10th April 2016 | Posted By: SMR

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ രണ്ടുപേര്‍ക്കു സൂര്യാഘാതമേറ്റു. ആയവന കാരിമറ്റം കാട്ടുപാടത്ത് കെ എ എല്‍ദോസ്(56), കാരിമറ്റം കരിയിലകണ്ണി സാജു(45) എന്നിവര്‍ക്കാണു സൂര്യാഘാതമേറ്റത്. സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ ബുധനാഴ്ച ഉച്ചയോടെ എല്‍ദോസിന്റെ മുഖത്തു പൊള്ളല്‍ അനുഭവപ്പെട്ടു. ഇന്നലെ ശക്തമായ വേദനയും പൊള്ളലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ സമീപിച്ചു. ഇതേത്തുടര്‍ന്നാണ് സൂര്യാഘാതമേറ്റതാണെന്നു സ്ഥിരീകരിച്ചത്.
കര്‍ഷകനായ സാജുവിന് ഇന്നലെ പൈനാപ്പിള്‍ തോട്ടത്തില്‍ വച്ചാണു സൂര്യാഘാതമേറ്റത്. സാജുവിന്റെ മുഖത്താണു പൊള്ളല്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക