|    Jul 28 Fri, 2017 12:11 pm
FLASH NEWS

മൂവാറ്റുപുഴയില്‍ ആംബുലന്‍സ് പൊട്ടിത്തെറിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

Published : 28th July 2016 | Posted By: SMR

ഏറ്റുമാനൂര്‍: മൂവാറ്റുപുഴയ്ക്ക് സമീപം മീങ്കുന്നത്ത് ചൊവ്വാഴ്ച വൈകീട്ട് ആംബുലന്‍സ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണമടഞ്ഞ പിതാവിന്റെയും മകളുടെയും മൃതദേഹങ്ങള്‍ ഏറ്റുമാനൂരിലെത്തിച്ചു.
അപകടത്തില്‍ മരിച്ച പിതാവ് കട്ടച്ചിറ പിണ്ടിപുഴ വരവുകാലായില്‍ പി ജെ ജയിംസി(72)ന്റെയും മകള്‍ അമ്പിളി(45)യുടെയും മൃതദേഹങ്ങള്‍ മൂവാറ്റുപുഴയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി.
ജയിംസിന്റെ മൃതദേഹം കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അമ്പിളിയുടെ മൃതദേഹം കട്ടച്ചിറയിലെ വീട്ടില്‍ അരമണിക്കൂറോളം ദര്‍ശനത്തിനു വച്ച ശേഷം തിരുവനന്തപുരത്തെ ഭര്‍തൃഗൃഹത്തിലേയ്ക്കു കൊണ്ടുപോയി.
ഇന്നലെ വൈകീട്ട് 4.30ഓടെയാണ് അമ്പിളിയുടെ മൃതദേഹം കട്ടച്ചിറയിലെ വസതിയില്‍ എത്തിച്ചത്. മൃതദേഹം ഒരു നോക്ക് കാണാന്‍ കൂട്ടുകാരും ബന്ധുക്കളും നാട്ടുകാരുമടക്കം ഒട്ടേറെ പേര്‍ എത്തിയിരുന്നു.
മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നതിനാല്‍ അമ്പിളിയുടെ മുഖം ഒരു നോക്ക് കാണാന്‍ കഴിയാതെ വന്നത് ഏവരെയും നൊമ്പരപ്പെടുത്തി. കേശവദാസപുരം മഞ്ഞാങ്കല്‍ ഷാജിയുടെ ഭാര്യയായ അമ്പിളിയുടെ സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11ന് തിരുവനന്തപുരം കേശവദാസപുരം പള്ളി സെമിത്തേരിയില്‍ നടക്കും.
ജയിംസിന്റെ സംസ്‌കാര തീയതി തീരുമാനിച്ചിട്ടില്ലചൊവ്വാഴ്ച വൈകിട്ട് ഏഴര മണിയോടെ മൂവാറ്റുപുഴയ്ക്കും കൂത്താട്ടുകുളത്തിനും മധ്യേ എം സി റോഡില്‍ ആറൂര്‍ സാറ്റലൈറ്റ് വളവിനടുത്തായിരുന്നു അപകടം. സ്‌ഫോടനത്തെ തുടര്‍ന്ന് ആംബുലന്‍സില്‍ നിന്നു തെറിച്ചുവീണ ജയിംസിന്റെ മൃതദേഹം ചിതറിയ നിലയിലായിരുന്നു. വാഹനത്തിനുള്ളില്‍ കുടുങ്ങിയ അമ്പിളിയുടെ ശരീരം പൂര്‍ണമായും കത്തിക്കരിഞ്ഞിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക