|    Apr 30 Sun, 2017 4:31 pm
FLASH NEWS

മൂവാറ്റുപുഴയിലെ സ്‌കൂളുകളില്‍ വിജിലന്‍സ് പരിശോധന

Published : 12th July 2016 | Posted By: SMR

മൂവാറ്റുപുഴ: ഹയര്‍സെക്കന്ററി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളെ തുടര്‍ന്നു മൂവാറ്റുപുഴയിലെ സ്‌കൂളുകളില്‍ വിജിലന്‍സ് പരിശോധന.
പണം വാങ്ങി പ്ലസ് വണ്‍ പ്രവേശനം നടത്തുന്നുവെന്ന പരാതികളെ തുടര്‍ന്നായിരുന്നു നഗരത്തിലെ ചില സ്‌കൂളുകളില്‍ വിജിലന്‍സ് സംഘം പരിശോധനയ്‌ക്കെത്തിയത്. ഇരുപതിനായിരം മുതല്‍ നാല്‍പതിനായിരം രൂപ വരെയാണ് പ്രവേശനത്തിനു വാങ്ങിയതായി പരാതി ഉയര്‍ന്നത്. ഇടനിലക്കാര്‍ വഴിയാണ് രൂപ വാങ്ങിയിരുന്നത്.
ഇടനിലാക്കാരും സ്‌കൂള്‍ അധികൃതരുമായി പണം പറഞ്ഞുറപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളടക്കമാണ് ചില രക്ഷിതാക്കള്‍ വിജലന്‍സിനു പരാതി നല്‍കിയിരുന്നത്. സ്‌കൂളുകളിലെ പ്രവേശന രേഖകളടക്കം വിജിലന്‍സ് സംഘം പരിശോധിച്ചു. സ്‌കൂളധികൃതരില്‍നിന്നു വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day