|    Feb 20 Tue, 2018 3:28 pm
FLASH NEWS

മൂവാറ്റുപുഴയാര്‍ സംരക്ഷിക്കാന്‍ കര്‍മ പദ്ധതികളുമായി നഗരസഭ

Published : 22nd January 2017 | Posted By: fsq

 

മൂവാറ്റുപുഴ: മൂവാറ്റുപുഴയാര്‍ സംരക്ഷിക്കാന്‍ കര്‍മ പദ്ധതികളുമായി മൂവാറ്റുപുഴ നഗരസഭ. ഇന്നലെ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്റെ അധ്യക്ഷതയില്‍ നഗരസഭാ ഹാളില്‍ നടന്ന യോഗത്തിലാണ് മൂവാറ്റുപുഴയാര്‍ സംരക്ഷിക്കാന്‍ കര്‍മ പദ്ധതികള്‍ക്ക് രൂപം നല്‍കിയത്. ജനുവരി 26ന് പുഴ സംരക്ഷണ ദിനമായി ആചരിക്കും. ഇതിന്റെ ഭാഗമായി രാവിലെ നഗരസഭാ ഭരണസമിതി അംഗങ്ങള്‍, പൊതുജനങ്ങള്‍, വിവിധ സാംസ്‌കാരിക സംഘടന പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ പുഴയോരത്ത് സംഗമിച്ചശേഷം പുഴ സംരക്ഷണ പ്രതിജ്ഞയെടുക്കും. തുടര്‍ന്ന് പുഴ മലിനമായ പ്രദേശങ്ങളിലും കടവകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി നഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജി ദിലീപിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരെയും പൊതുജനങ്ങളെയും വ്യാപാരി വ്യവസായികളെയും വിവിധ സന്നദ്ധ സംഘടനാ ഭാരവാഹികളെയും ഉള്‍പ്പെടുത്തി പുഴ സംരക്ഷണ സമിതി രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി. പൊതുജന പങ്കാളിത്തത്തോടെ പുഴയിലേക്കൊഴുകുന്ന മാലിന്യ കുഴലുകളുടെ സ്രോതസ് കണ്ട് പിടിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ ക്രിയാതമകമായ പല നിര്‍ദേശങ്ങളും ഉയര്‍ന്നു വന്നുവെങ്കിലും തുടര്‍ നടപടികള്‍ക്കായി പുതുതായി രൂപീകരിക്കുന്ന പുഴ സംരക്ഷണ സമിതിയുടെ യോഗം ചേര്‍ന്ന് നടപ്പാക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ പറഞ്ഞു. വൈസ് ചെയര്‍മാന്‍ പി കെ ബാബുരാജ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം എ സഹീര്‍, ഉമാമത്ത് സലീം, രാജി ദിലീപ്, സി എം സീതി, പ്രമീള ഗിരീഷ്‌കുമാര്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികള്‍, ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍, പോലിസ്, ജേസീസ്, മേള, ലയന്‍സ് ക്ലബ്ബ് ഭാരവാഹികള്‍, വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികള്‍, മുന്‍നഗരസഭാ കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ സാമൂഹിക സന്നദ്ധ സംഘടനാ പ്രതിനിധികള്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss