|    Mar 24 Sat, 2018 11:38 pm
FLASH NEWS

മൂല്യവര്‍ധിത കാര്‍ഷികോല്‍പന്ന പാര്‍ക്ക് തുടങ്ങാന്‍ ആലോചന

Published : 21st March 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: മൂല്യവര്‍ധിത കാര്‍ഷികോല്‍പന്നങ്ങളുടെ പാര്‍ക്ക് ജില്ലയില്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി വ്യവസായ-സ്‌പോര്‍ട്‌സ് മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു. രാജീവ് ഗാന്ധി മിനി ബൈപാസ് നിര്‍മാണപ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷികമേഖലയുടെ തകര്‍ച്ച ജില്ലയെ പ്രതികൂലമായി ബാധിച്ചു.
കടുത്ത വരള്‍ച്ച കാര്‍ഷികമേഖലയ്ക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ്. നാടിന്റെ പൊതു ആവശ്യങ്ങള്‍ക്ക് കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരും കൈകോര്‍ക്കണം. ഓരോ വീട്ടുകാരും മഴവെള്ള ശേഖരണത്തിലേക്ക് തിരിയണം. മഴവെള്ളം പാഴാവാതിരിക്കാന്‍ കിണര്‍ റീചാര്‍ജിങ് നടത്തണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ചെക്ഡാമുകള്‍ നിര്‍മിക്കണം. കുഴല്‍ക്കിണര്‍ കുഴിക്കുന്ന പ്രവണത പരമാവധി ഒഴിവാക്കണം. അതു ഭൂഗര്‍ഭ ജലവിതാനം കുറച്ച് വരള്‍ച്ചയ്ക്കു കാരണമാക്കുന്നുണ്ട്. പൊതുകിണറുകള്‍, കുളങ്ങള്‍ തുടങ്ങിയവയെല്ലാം പ്രദേശവാസികള്‍ മുന്‍കൈയെടുത്ത് വൃത്തിയാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
റോഡ് വികസനത്തിനായി സ്ഥലം വിട്ടുനല്‍കിയവരെ മന്ത്രി അഭിനന്ദിച്ചു. ചുങ്കം ജങ്ഷനെ ചുള്ളിയോട് റോഡ്- കൈപ്പഞ്ചേരി- ഗാന്ധി ജങ്ഷന്‍- ഗ്യാസ് പമ്പ് വഴി സന്തോഷ് തിയേറ്റര്‍ റോഡുമായി ബന്ധിപ്പിക്കുന്ന ബൈപാസിന് 92 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി, നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജിഷ ഷാജി, സ്ഥിരം സമിതി അംഗങ്ങളായ ടി എല്‍ സാബു, ബാബു അബ്ദുറഹിമാന്‍, പി കെ സുമതി, വല്‍സ ജോസ്, കൗണ്‍സിലര്‍മാരായ എന്‍ എം വിജയന്‍, പി പി അയൂബ്, എം കെ സാബു, ബാനു പുളിക്കല്‍, തഹസില്‍ദാര്‍ എം ജെ സണ്ണി, രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.  സുല്‍ത്താന്‍ ബത്തേരി നഗരസഭാ സെക്രട്ടറി സി ആര്‍ മോഹനന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss