|    Nov 25 Sat, 2017 5:10 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

മൂല്യനിര്‍ണയത്തില്‍ ക്രമക്കേട്; അന്വേഷണം തുടങ്ങി

Published : 1st December 2016 | Posted By: SMR

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലെ അഞ്ചാം സെമസ്റ്റര്‍ ഡിഗ്രി വിദ്യാര്‍ഥികളുടെ മൂന്നാം സെമസ്റ്റര്‍ ഡിഗ്രി ഫലം പ്രഖ്യാപിച്ചതില്‍ ഗുരുതരമായ ക്രമക്കേടുള്ളതായി കണ്ടെത്തി. ഇതുസംബന്ധിച്ച് സിന്‍ഡിക്കേറ്റംഗം കെ എം നസീര്‍ പരീക്ഷാ കണ്‍ട്രോളര്‍ക്ക് നല്‍കിയ പരാതിയെത്തുടര്‍ന്ന് അന്വേഷണമാരംഭിച്ചു. അധ്യാപകര്‍ നടത്തിയ മൂല്യനിര്‍ണയത്തിലെ വീഴ്ചയാണോയെന്നും പരീക്ഷാഭവനില്‍ നിന്ന് മാര്‍ക്കുകള്‍ അടിച്ചുചേര്‍ത്തതിലെ പിഴവാണോയെന്നുമാണു പരിശോധിക്കുന്നത്. ഹിസ്റ്ററി, ഹിന്ദി, മലയാളം, സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങളില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്കുകള്‍ കുത്തനെ കുറഞ്ഞിട്ടുണ്ട്. വ്യാപകമായ പരാതിയുള്ളതിനാലാണ് കണ്‍ട്രോളര്‍ അന്വേഷണത്തിനു നിര്‍ദേശം നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക