|    Nov 19 Sun, 2017 11:11 pm
FLASH NEWS

മൂലമറ്റത്ത് വീടിനു വിള്ളല്‍; ഭൂമികുലുക്കമെന്നു നാട്ടുകാര്‍

Published : 2nd August 2017 | Posted By: fsq

 

അറക്കുളം: മൂലമറ്റത്ത് വീടിന്റെ ഷെയ്ഡ് വിണ്ടു; ഭൂമി കുലുക്കമെന്നും, ഇടിമുഴക്കമെന്നും നാട്ടുകാര്‍. മൂലമറ്റം കാവും പടിയ്ക്ക് സമീപമുള്ള വീടിന്റെ ഷെയ്ഡാണ് ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെ വിണ്ടു കീറിയത്.വീടിനു വിള്ളല്‍ ഉണ്ടായെന്ന് വാര്‍ത്ത പരന്നതോടെ നിരവധി ആളുകള്‍ ഓടിക്കൂടി. ആറു മണിക്ക് ഭൂകമ്പം ഉണ്ടായെന്നു ഫയര്‍ഫോഴ്‌സ് അധികൃതരും ചില നാട്ടുകാരും പറഞ്ഞുവെങ്കിലും ഭൂകമ്പമല്ല ശക്തമായ ഇടിമുഴക്കമാണ് ഉണ്ടായതെന്നു ചിലര്‍ പറഞ്ഞു. ഈ സമയം ഇതിനു സമീപത്തുള്ള മറ്റൊരു വീടിന്റെ വാര്‍ക്ക ഇളകി ചാടിയതു കാരണം, ഭൂകമ്പം ഉണ്ടായെന്നു വാര്‍ത്ത പരക്കുകയായിരുന്നു.ഷെയ്ഡ് വിണ്ടു കീറിയതിനു മുട്ടു കൊടുത്ത് നിര്‍ത്തിയിരിക്കുകയാണ്. ഫയര്‍ഫോഴ്‌സ് അധികൃതര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക