|    Jul 22 Sun, 2018 6:36 am
FLASH NEWS

മൂലമറ്റത്തെ എല്ലാ ജനറേറ്ററുകളും പ്രവര്‍ത്തനക്ഷമം

Published : 15th September 2017 | Posted By: fsq

 

തൊടുപുഴ: ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൗസില്‍ നിലവില്‍ തകരാറുകള്‍ ഒന്നുമില്ലെന്നും ഇതുസംബന്ധിച്ചു പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കെ.എസ്.ഇ.ബി. നാല്, രണ്ട് ജനറേറ്ററുകളുടെ സ്‌ഫെറിക്കല്‍ വാല്‍വില്‍ ചോര്‍ച്ചയുണ്ടെന്ന വാര്‍ത്ത വ്യാജമാണ്. പവര്‍ ഹൗസിലെ അഞ്ച് ജനറേറ്ററുകളിലും ഉത്പാദനം നടക്കുന്നുണ്ട്. 4.365 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഇന്നലെ ഉത്പാദിപ്പിച്ചു. മൂന്നാം നമ്പര്‍ ജനറേറ്റര്‍ പുനരുദ്ധാരണത്തിലാണ്. വ്യാജ വാര്‍ത്തകളുടെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ജനറേഷന്‍ ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. 2353.28 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ്. ഇത് സംഭരണശേഷിയുടെ 49 ശതമാനമാണ്. 1065.644 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണിത്. 50.2 മി.മീ. മഴ ഇന്നലെ വൃഷ്ടിപ്രദേശത്ത് രേഖപ്പെടുത്തി. 21.4 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഇന്നലെ ഇടുക്കി പദ്ധതിയില്‍ ഒഴുകിയെത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss