|    Oct 24 Wed, 2018 4:04 am
FLASH NEWS
Home   >  Kerala   >  

മൂലമറ്റം വൈദ്യുതി നിലയത്തിലെ ജനറേറ്ററുകള്‍ക്ക് തകരാര്‍

Published : 14th September 2017 | Posted By: shadina sdna


ഇടുക്കി: മൂലമറ്റം വൈദ്യുതി നിലയത്തിലെ രണ്ട് ജനറേറ്ററുകളുടെ സ്‌ഫെറിക്കല്‍ വാല്‍വിന് തകരാര്‍. നാല്, അഞ്ച് ജനറേറ്ററിലെ വാല്‍വിനോട് ചേര്‍ന്നുള്ള ഡൗണ്‍ സ്ട്രീം സീലിന്റെ ഓറിങിനു തകരാര്‍ സംഭവിച്ചതായാണ് വിവരം. എന്നാല്‍ ഗുരുതരമായ തകരാറല്ലെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. അതിനാല്‍ ഈ ജനറേറ്ററുകള്‍ തല്‍ക്കാലം പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം. നിലവില്‍ മൂലമറ്റം വൈദ്യുതി നിലയത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇതിന്റെ ഭാഗമായി ഒരു ജനറേറ്റര്‍ പൂര്‍ണ്ണമായും നിര്‍ത്തിവച്ചുള്ള പണികള്‍ നടക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss