|    Aug 19 Sat, 2017 4:53 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മൂലമറ്റം പവര്‍ഹൗസില്‍ മന്ത്രിയുടെ സന്ദര്‍ശനം

Published : 28th November 2016 | Posted By: SMR

മൂലമറ്റം: ലോഡ് ഷെഡിങ് പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രമിക്കുമെന്നു വൈദ്യുതി മന്ത്രി എം എം മണി. പ്രതിസന്ധി മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്തു. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിലും വിഷയം ഉന്നയിക്കും. കൂടംകുളം നിലയത്തില്‍ നിന്നു വൈദ്യുതി ഉടന്‍ ലഭ്യമാക്കും.
മൂലമറ്റം പവര്‍ഹൗസിലെ സ്‌ഫെറിക്കല്‍ വാല്‍വിന് സമീപത്തെ ചോര്‍ച്ച ഡിസംബര്‍ 16നകം പരിഹരിക്കുമെന്നു മന്ത്രി പറഞ്ഞു. ചോര്‍ച്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് മൂന്നു ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതിന്റെ പശ്ചാത്തലത്തില്‍ പവര്‍ഹൗസ് സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഞായറാഴ്ച രാവിലെ 10.45ഓടെ സ്ഥലത്തെത്തിയ എംഎം മണി പവര്‍ഹൗസിനുള്ളില്‍ കടന്ന് തകരാര്‍ ഉണ്ടായ സ്‌ഫെറിക്കല്‍ വാല്‍വ് ഉള്‍പ്പെടെ പവര്‍ഹൗസ് മുഴുവന്‍ നോക്കിക്കണ്ടു. പിന്നീട് പവര്‍ഹൗസിലെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി ചര്‍ച്ച നടത്തി.
കേരളത്തില്‍ കടുത്ത വൈദ്യുതി പ്രതിസന്ധി ഉണ്ടാവുമെങ്കിലും പുറമേ നിന്ന് വൈദ്യുതി വാങ്ങി പവര്‍ കട്ട് ഒഴിവാക്കുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ ഒട്ടുമിക്ക ഡാമുകളിലും വെള്ളം തീരെ കുറവായതിനാല്‍ വരുംദിവസങ്ങളില്‍ വൈദ്യുതോല്‍പാദനം തീരെ കുറവായിരിക്കും.
ചുമതലയേറ്റെടുത്ത് കുറച്ചുദിവസമേ ആയിട്ടുള്ളൂവെങ്കിലും ഇതിനകം ഉന്നത വൈദ്യുതിവകുപ്പ് അധികൃതരുമായി ചര്‍ച്ചനടത്തിക്കഴിഞ്ഞതായി മന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക