|    Jul 27 Thu, 2017 6:28 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മൂലമറ്റം പവര്‍ഹൗസിലെ ചോര്‍ച്ച; പരിഹരിക്കാന്‍ ശ്രമം

Published : 10th August 2016 | Posted By: SMR

മൂലമറ്റം: മൂലമറ്റം വൈദ്യുതി നിലയത്തില്‍ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നു. ഓരോ ജനറേറ്ററിനുമുള്ള സ്‌പെറിക്കല്‍ വാല്‍വ് മാറ്റി സ്ഥാപിക്കുന്നതിനു മുന്നോടിയായി രണ്ട് പെന്‍സ്‌റ്റോക്ക് പൈപ്പുകളില്‍ ഒരെണ്ണത്തിലെ ബട്ടര്‍ഫ്‌ളൈ വാല്‍വിന്റെ ചോര്‍ച്ച പരിശോധിക്കുന്നതിനായി ഷട്ടര്‍ താഴ്ത്തി. ചൊവ്വാഴ്ച രാവിലെ ആറിന് ബട്ടര്‍ഫ്‌ളൈ വാല്‍വിന്റെ ഷട്ടര്‍ അടയ്ക്കുന്നതിനുള്ള പണികള്‍ ആരംഭിച്ചു.
പായലും തുരുമ്പും നീക്കംചെയ്ത് ഗ്രീസ് അടിച്ച ശേഷം പന്ത്രണ്ട് മണിയോടെയാണ് ഷട്ടര്‍ അടയ്ക്കാനായത്. ഷട്ടര്‍ അടച്ച ശേഷമുള്ള പരിശോധനയില്‍ വാല്‍വിന് ചോര്‍ച്ച കണ്ടെത്തിയിട്ടുണ്ട്. ഈ ചോര്‍ച്ച അടയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ രാത്രി വൈകിയും നടന്നുവരുകയാണ്. ബട്ടര്‍ഫ്‌ളൈ വാല്‍വിന്റെ ഷട്ടര്‍ അടയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ കുളമാവ് ഡാമിനു സമീപത്തെ ഇന്‍ടേക്ക് വാല്‍വിന്റെ ഷട്ടര്‍ അടച്ച് വെള്ളം തടയാനും കരുതല്‍ നടപടിയെടുത്തിരുന്നു. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മൂലമറ്റം വൈദ്യുതി നിലയത്തിലെ മൂന്ന് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക