|    Jan 21 Sat, 2017 7:34 am
FLASH NEWS

മൂലംപിള്ളി വീട് നിര്‍മാണ അനുമതിയില്‍ വിവേചനം; ജില്ലാ കലക്ടര്‍ക്ക് നോട്ടീസ് അയക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

Published : 18th October 2016 | Posted By: Abbasali tf

ആലുവ: മൂലമ്പിള്ളിയില്‍ വീട് നിര്‍മാണ അനുമതിയില്‍ വിവേചനം കാട്ടിയെന്ന പരാതിയില്‍ ജില്ലാ കലക്ടര്‍ക്ക് നോട്ടീസ് അയക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. മൂലംപിള്ളി പദ്ധതിക്കായി വീടൊഴിയേണ്ടിവന്നവര്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. മൂലംപിള്ളിയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ 316 പേരുണ്ടായിരിക്കെ സ്വന്തമായി വീട് നിര്‍മാണത്തിനായി 36 പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളൂ. ഇതുമൂലം തങ്ങള്‍ ഏറെ ദുരിതത്തിലാണെന്ന് കാണിച്ച് നല്‍കിയ പരാതിയിലാണ് വിവേചനത്തിനെതിരേ ജില്ലാ കലക്ടര്‍ക്ക് നോട്ടീസ് അയക്കാന്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഉത്തരവിട്ടത്. പൊടിശല്ല്യം രൂക്ഷമാക്കുന്ന ആലുവയിലെ ഗുഡ്‌ഷെഡ് കളമശ്ശേരിയിലേക്ക് നീക്കണമെന്ന പരാതിയില്‍ ഒരു തീരുമാനവും കൈക്കൊള്ളാത്ത നടപടിക്കെതിരേ റെയില്‍വേ ഡിവിഷന്‍ എന്‍ജിനീയര്‍ക്ക് നോട്ടീസ് നല്‍കാന്‍ കമ്മീഷന്‍ ഉത്തരവായി. പൊതുപ്രവര്‍ത്തകനായ ഖാലിദ് മുണ്ടപ്പിള്ളി നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ നടപടി. നിയമം തെറ്റിച്ച് സര്‍വീസ് നടത്തുന്ന ആലുവയിലെ സ്വകാര്യ ബസ്സുകള്‍ക്കെതിരേ നടപടി സ്വീകരിക്കാത്തതില്‍ വിശദീകരണം ആവശ്യപ്പെട്ട് ഗതാഗത കമ്മീഷന്‍, ആര്‍ടിഒ, റൂറല്‍ എസ്പി എന്നിവര്‍ക്ക് നോട്ടീസ് നല്‍കാനും തീരുമാനിച്ചു. നൊച്ചിമ സ്വദേശിനി പ്രീതി എന്ന വീട്ടമ്മയുടെ വാട്ടര്‍ കണക്ഷനുമായി ബന്ധപ്പെട്ട് 80,000 രൂപ വാങ്ങുകയും, പിന്നീട് രണ്ടരലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്ത കേസിലും വാട്ടര്‍ അതോറിറ്റി ആലുവ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നോട്ടീസ് അയക്കാനും കമ്മീഷന്‍ ഉത്തരവിട്ടു. ഇന്നലെ ആലുവ പാലസില്‍ നടന്ന സിറ്റിങില്‍ 25 കേസുകള്‍ പരിഗണനയ്‌ക്കെത്തിച്ചു. 3 കേസുകളില്‍ റിപോര്‍ട്ട് തേടുകയും, 1 കേസ് തീര്‍പാക്കുകയും, 16 കേസുകളില്‍ വിശദാംശങ്ങള്‍ ആരായുകയും ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക