|    Jan 23 Mon, 2017 10:40 pm

മൂര്‍ഖന്‍പറമ്പില്‍ ഹോട്ടല്‍ സമുച്ചയം: എം എ യൂസുഫലി

Published : 7th August 2016 | Posted By: SMR

കൊച്ചി: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനോടു ചേര്‍ന്ന് മൂര്‍ഖന്‍പറമ്പില്‍ ഹോട്ടല്‍ സമുച്ചയം നിര്‍മിക്കുമെന്ന് വ്യവസായി എം എ യൂസുഫലി.
കൊച്ചിയില്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച നിക്ഷേപക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ നിക്ഷേപങ്ങള്‍ നടത്തണമെന്നു പറയുമ്പോള്‍ എന്തുകൊണ്ട് നിക്ഷേപങ്ങള്‍ വരുന്നില്ലെന്നു കൂടി പോസ്റ്റ്‌മോര്‍ട്ടം നടത്തി പരിശോധിക്കേണ്ടതുണ്ട്. 6000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന ഒരു സ്ഥാപനം ഇവിടെ കെട്ടിപ്പൊക്കാന്‍ താന്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ ചെറുതല്ല. ലോകത്തെവിടെ അംഗീകാരം ലഭിച്ചാലും സ്വന്തം രാജ്യത്തു ലഭിക്കുന്ന അംഗീകാരമാണ് ഏറ്റവും വലുതെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.
10,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന ഒരു പദ്ധതിക്ക് അനുമതി കിട്ടാന്‍ ഒന്നരക്കൊല്ലമെടുത്തു. കോഴിക്കോട് കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മിക്കുന്നതിന് രണ്ടു കൊല്ലമായി അനുമതി ലഭിച്ചിട്ടില്ല. ഈ സ്ഥിതി മാറേണ്ടതുണ്ട്.  കേരളത്തെക്കുറിച്ച് തെറ്റായി പ്രചരിക്കുന്നത് ഭാവിതലമുറയെയാണ് ബാധിക്കുന്നത്. 1947ലെ കൊളോണിയല്‍ നിയമത്തിലെ പലതും ബ്രിട്ടനിലടക്കം മാറ്റപ്പെട്ടപ്പോള്‍ ഇവിടെ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക