|    May 30 Tue, 2017 11:06 am
FLASH NEWS

മൂര്‍ഖനൊപ്പം സെല്‍ഫി;യുവാവിന് 25,000 രൂപ പിഴ

Published : 11th August 2016 | Posted By: mi.ptk

cobra

വഡോദര: മൂര്‍ഖന്‍പാമ്പിനൊപ്പം സെല്‍ഫിയെടുത്ത യുവാവിന് 25,000 രൂപ പിഴ. ഗുജറാത്ത് വഡോദരയിലെ യാഹേഷ് ബരോട് എന്ന യുവാവാണ് മൂര്‍ഖന്‍പാമ്പിനൊപ്പം സെല്‍ഫിയെടുത്ത് വിവാദത്തിലായത്.
1000 രൂപയ്ക്ക് മൂര്‍ഖന്‍ വില്‍പ്പനയ്ക്ക് എന്ന അടിക്കുറിപ്പോടെ യാഹേഷ് സെല്‍ഫിയെടുത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ചിത്രം പിന്നീട് വാട്‌സ്ആപ്പും മറ്റ് മാധ്യമങ്ങളും വഴി വൈറലായി. ഇത് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ ഈ വിവരം വനംവകുപ്പിന് കൈമാറുകയും വനംവകുപ്പ് ഉദ്യോഗസ്ഥരോട് മൂര്‍ഖനൊപ്പം സെല്‍ഫിയെടുത്തതായി യാഹേഷ് സമ്മതിക്കുകയും ചെയ്യുകയായിരുന്നു. വനസംരക്ഷണ നിയപ്രകാരമാണ് ഇയാള്‍ക്കെതിരെ 25,000രൂപ പിഴ ചുമത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day