|    Oct 17 Tue, 2017 7:28 am
FLASH NEWS
Home   >  Sports  >  Cricket  >  

മൂന്ന് സെഞ്ച്യുറിയോടെ ദക്ഷിണാഫ്രിക്കയ്ക്ക് 439 റണ്‍സ്; ഇന്ത്യക്ക് വെല്ലുവിളി കനത്തു

Published : 25th October 2015 | Posted By: TK

south africaമുംബൈ: അഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് നാലു വിക്കറ്റ് നഷ്ടത്തില്‍ 439 റണ്‍സ്.
ഒരു കളിയില്‍ മൂന്ന് സെഞ്ച്യുറി സൃഷ്ടിച്ചാണ് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ബാറ്റിങ് പൂര്‍ത്തിയാക്കിയത്.ഡികോക്ക്.ഡിവില്യേഴ്‌സ്,ഡുപ്ലേസി എന്നിവരാണ് സെഞ്ച്യുറി നേടിയത്. ആദ്യമായാണ് ഒരു ഏകദിനത്തില്‍ ഇത്രയും വലിയ സ്‌കോര്‍ ഇന്ത്യക്കെതിരെ ഒരു ടീം നേടുന്നത്. 439 എന്ന കൂറ്റന്‍ സ്‌കോര്‍ മറികടന്നാല്‍ മാത്രമെ ഇന്ത്യയ്ക്ക് കിരീടം ചൂടാനാകു.അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമും ഒപ്പത്തിനൊപ്പമായതിനാല്‍ (22) ഇന്നത്തേത് കിരീട പോരാട്ടമായി മാറിയിരിക്കുകയാണ്.
കാണ്‍പൂരില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക അഞ്ച് റണ്‍സിന് ജയിച്ചുകയറിയപ്പോള്‍ ഇന്‍ഡോറില്‍ അരങ്ങേറിയ രണ്ടാമങ്കത്തില്‍ ആതിഥേയര്‍ 22 റണ്‍സിന് വെന്നികൊടി നാട്ടി. രാജ്‌കോട്ടില്‍ നടന്ന മൂന്നാമങ്കത്തില്‍ സന്ദര്‍ശകര്‍ 18 റണ്‍സിന് ജയിച്ചു വീണ്ടും മുന്നിലെത്തി. എന്നാല്‍, ചെന്നൈയില്‍ നടന്ന നിര്‍ണായക നാലാം ഏകദിനത്തില്‍ 35 റണ്‍സിന്റെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ പരമ്പരയില്‍ 22ന് ഒപ്പമെത്തുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക